ജി.ഡബ്ള്യു..എൽ.പി.എസ്. പെരിനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(G W L P S Perinad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ള്യു..എൽ.പി.എസ്. പെരിനാട്
വിലാസം
ഇടവട്ടം

ജി ഡബ്ല്യൂ എൽ പി എസ്, പെരിനാട്
,
വെള്ളിമൺ പി.ഒ.
,
691511
,
കൊല്ലം ജില്ല
സ്ഥാപിതം10 - 06 - 1944
വിവരങ്ങൾ
ഫോൺ0474 2710004
ഇമെയിൽ41615kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41615 (സമേതം)
യുഡൈസ് കോഡ്32130900509
വിക്കിഡാറ്റQ105814733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്അഞ്ചാലുംമൂട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകുമാരി പി
പി.ടി.എ. പ്രസിഡണ്ട്നൗഫൽ വി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുണ്ടറ വിദ്യാഭ്യാസ ഉപജില്ലയിൽ, പെരിനാട് പഞ്ചായത്തിൽപ്പെട്ട ഈ വിദ്യാലയം 1944 ൽ ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത് ഈ നാട്ടിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിച്ചതാണ്. ഹരിജന വകുപ്പിന്റെ കീഴിൽ തുടങ്ങിയ വിദ്യാലയം ഒരു വാടക കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ, പൂട്ടാൻ തുടങ്ങിയ സാഹചര്യത്തിൽ, സ്ഥലവാസിയായ ശ്രീ ലക്ഷ്മണന്റെ നേതൃത്വത്തിൽ കാഷ്യു മുതലാളിമാരായ ശ്രീ രവീന്ദ്രൻ നായർ, ശ്രീ യൂനുസ് കുഞ്ഞു എന്നിവരെ കണ്ട സ്ഥലം വാങ്ങാനുള്ള ഏർപ്പാടുണ്ടാക്കി. ശ്രീ ലക്ഷ്മണൻ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള 10 സെന്റ് സ്ഥലവും കൊടുത്തു വിദ്യലയം തുടർന്ന് നടത്തി പോന്നു. പിന്നീട് പഞ്ചായത് ബാക്കി സ്ഥലവും കൂടി വാങ്ങി ചേർത്തു. ഇപ്പോൾ ആകെ 34 സെന്റാണ് ഉള്ളത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 9 അധ്യാപകരും 2 അനധ്യാപകരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

ഐ ടി ലാബ്

സയൻസ് ലാബ്

ഗണിത ലാബ്

ലൈബ്രറി

ഡൈനിങ് ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

C.ലില്ലിക്കുട്ടി, A.മേരിക്കുട്ടി , ലില്ലി ഐസക് ,

ആശ, ദീപ, സുമ, മഞ്ജു, അർച്ചന

നേട്ടങ്ങൾ

2014-15 കാലഘട്ടത്തിൽ അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിന്നിരുന്ന ഈ വിദ്യാലയം പൊതു വിദ്യാലയ സമ്രക്ഷണ യജ്ഞത്തിന്റെയും അധ്യാപക , പി ടി എ, പഞ്ചായത് അധികാരികൾ, SSK , പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തന ഫലമായി ഇന്ന് 200 ഓളം കുട്ടികളിൽ എത്തി നിൽക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ കുണ്ടറ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയം മാറിയിരിക്കുന്നു. ബഹുമാനപ്പെട്ട മുൻ ഫിഷറീസ് വകുപ്പ് മന്ത്രി  ശ്രീമതി മേഴ്‌സി കുട്ടി 'അമ്മ അനുവദിച്ചു തന്ന 1 കോടി 45 ലക്ഷത്തിന്റെ ഫണ്ട് ഉപയോഗിച്ചു ബഹുനില മന്ദിരം പൂർത്തിയാക്കുകയും അതിലേക്കു വേണ്ട ഫർണിചാരുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഐ ടി ലാബ്,ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി ഇവയെല്ലാം തന്നെ ഞങ്ങളുടെ കുട്ടികൾക്കു സുപരിചിതമാണ്. ബഹുമാനപ്പെട്ട മുൻ എം ൽ എ ശ്രീ എം എ ബേബിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന സ്കൂൾ ബസ് കുട്ടികളെ സ്കൂളിൽ എത്തിക്കാനും കൊണ്ട് പോകാനും വളരെ പ്രയോജനപ്പെടുന്നു. ഐ ടി @ സ്കൂളിൽ നിന്നും പഞ്ചായത്തിൽ നിന്നും അനുവദിച്ചു തന്ന കംപ്യൂട്ടറുകളും ലാപ്ടോപ്കളും പ്രോജെക്ടറുകളും ക്ലാസ് റൂമുകളെ സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റുന്നു. കല കായിക മത്സരങ്ങളിലെല്ലാം ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയുന്നു. എൽ എസ് എസ് പോലുള്ള സ്കോളർഷിപ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു സ്കോളർഷിപ്പുകൾ നേടുന്നുണ്ട് .

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഐ ടി ഐ പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് നഹാസ്

മെഡിക്കൽ ഓഫീസർ ശ്രീ ഉദയ സിംഹൻ

എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപിക ശ്രീമതി അനു

പെരിനാട് പഞ്ചായത് മെമ്പർ ശ്രീ നൗഫൽ

വഴികാട്ടി

Map