G S L P S ASHTAMICHIRA

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G.S.L.P.S ASHTAMICHIRA
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഗാന്ധി സ്മാരക എൽ.പി സ്കൂൾ, അഷ്ടമിച്ചിറ
G S L P S ASHTAMICHIRA
വിലാസം
Ashtamichira

Ashtamichira
,
680731
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽgslpsashtamichira0@gmail.com
കോഡുകൾ
സ്കൂൾ കോഡ്23534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSuma V R
അവസാനം തിരുത്തിയത്
05-02-202323534


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജി മരിച്ചതിനു ശേഷം ശേഷമാൻ ഗാന്ധി സ്മാരക സ്കൂൾ എന്നാക്കിയത് .കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ ,പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കെണ്ടതാണു . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി .ആദ്യത്തെ എച് എം ശ്രീമതി പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു .അതിനു ശേഷം ശ്രീമതി പി ലീല ,ശ്രീ പി ഐ അംബുജാക്ഷൻ മേനോൻ ,ശ്രീ പി.ജി ഗോവിന്ദൻ ഇളയത് ,ശ്രീമതി പി ചന്ദ്രമതി ,ശ്രീ എം പങ്കജാക്ഷൻ ,ശരീഅത്തി വി കെ തങ്കം ,ശ്രീമതി വി ആർ സരോജിനി ,ശ്രീമതി എസ വിനോദിനി ,ശ്രീമതി വി ആർ സുമ ഇവരെല്ലാം സർവീസ് പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞവരാണ് . ശ്രീ ടി.എസ് സുരേഷ് കുമാർ 2017 -18 അധ്യയന വർഷം മുതൽ പ്രധാന അധ്യാപകനായി തുടരുന്നു .

               ഒരു കാലഘട്ടത്തിൽ 14 ഡിവിഷനും 500 ഇൽ പരം കുട്ടികളും ഈ സ്കൂളിൽ ഉണ്ടായിരുന്നു .പൊതുവേഗ്രാമീണത  നിലനിൽക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത്

ഭൗതികസൗകര്യങ്ങൾ

ജി എസ് എൽ പി എസ് അഷ്ടമിച്ചിറ സ്കൂളിൽ 8 ക്ലാസ് മുറികളും ഒരു ഓഫീസ്  റൂമും ഒരു ഐ ടി ലാബും ആണ് ഉള്ളത് .എല്ലാ ക്ലാസ്സ്മുറികളിലും വൈദുതി സൗകര്യവും മറ്റ് എല്ലാ വിധ സൗകര്യങ്ങളും ഉണ്ട് . സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കുള്ള റാമ്പ് സൗകര്യവും ഉണ്ട് .സ്കൂളിൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിപുലമായ ഒരു ലൈബ്രറി ഉണ്ട് . സ്കൂളിൽ 4 ലാപ്ടോപുകളും 2 പ്രോജെക്ടറുകളും  ഉണ്ട് .സ്കൂളിൽ കുടിവെള്ള സൗകര്യവും പെൺകുട്ടികൾക്കും ,ആണ്കുട്ടികൾക്കുമായി പ്രേത്യേക ടോയ്ലറ്റ് സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കാൻ വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് എൽഎസ് എസ് സ്കോളർഷിപ്  പരിശീലനവും  നൽകിവരുന്നുണ്ട് .മുൻവർഷങ്ങളിൽ കുട്ടികൾക്കു സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട് .സ്കൂളിൽ ഐ ടി അധിഷ്ഠിതമായ പഠനത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നു .ദിനാചരണങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താറുണ്ട് .കൂടാതെ ഉല്ലാസഗണിതം ,ഗണിതവിജയം, മലയാളത്തിലക്കം , ഹലോ ഇംഗ്ലീഷ് ,മുതലായ പ്രവർത്തനങ്ങളും നടന്നുപോരുന്നു .സ്കൂൾ തലത്തിലും ,ഉപജില്ലാജില്ല മത്സരങ്ങളിലും കുട്ടികൾ നല്ല പ്രകടനങ്ങളാണ് കാഴ്ച വക്കുന്നത്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒരുപാട് പൂർവ വിദ്യാർത്ഥികൾ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയിട്ടുണ്ട് .ഡോ . രാജ ഹരിപ്രസാദ്  ഒരു അറിയപ്പെടുന്ന പ്രഭാഷകനും അതുപോലെ ഒരു ആയുർവേദ ഡോക്ടറുമാണ് .അതുപോലെ ഡോ അനീഷ ഡേവിസ് കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് . ഡോ ഇ മനോജ് കുമാർ യൂ എസ് എ  യിലെ ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ലെ   അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനാണ് .  നമ്മുടെ സ്കൂളിൽ പൂർവ വിദ്യാർഥിനിയും   അദ്ധ്യാപികയും  ആയ ശ്രീമതി വിനോദിനി ടീച്ചർ ക്ക് ഗുരുശ്രേഷ്ഠ അവാർഡും ,സ്കൂളിലെ തന്നെ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ പീതാംബരൻ മാഷ്‌ക് സംസ്ഥാന അധ്യാപക അവാർഡും ,പൂർവ വിദ്യാർത്ഥിയായ പി രാമൻ മാഷ്‌ക്  ദേശിയ അധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്

നേട്ടങ്ങൾ .അവാർഡുകൾ.

ജില്ലാ ഉപജില്ലാ തല ക്വിസ് മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് . 2017 -18 വർഷത്തിൽ   ഉപജില്ലാ തല മത്സരങ്ങളിലും കല കായിക മത്സരങ്ങളിലും പങ്കെടുത്ത കുട്ടികൾക്ക് വിവിധ ഇനങ്ങളിലും പൊതു വിഭാഗത്തിലും അറബി മത്സരങ്ങളിലും  എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് .അക്ഷരമുറ്റം ,വിജ്ഞാനോത്സവം മുതലായവയിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാറുണ്ട്.

വഴികാട്ടി

{{#multimaps:10.2709574,76.2813287|zoom=15}}

"https://schoolwiki.in/index.php?title=G_S_L_P_S_ASHTAMICHIRA&oldid=1888251" എന്ന താളിൽനിന്ന് ശേഖരിച്ചത്