ചരിത്രം
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ പടിഞ്ഞാറ് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു കൂടുതൽ വായിക്കുക
മികവുകൾ 2019-20
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ work experience തുടർച്ച യായി 21 തവണയും ചാമ്പ്യൻ മാരായി നമ്മുടെ സ്കൂൾ സ്പോട്സിൽ മലപ്പുറം ജില്ലയിൽ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതിൽ നമ്മുടെ താരം മുഹമ്മദ് നിഹാൽ പി ഒന്നാമനാണ്. സബ് ജില്ലയിൽ ഓരോ വർഷവും ഏതാനും ഇനങ്ങളിൽ ചാമ്പ്യൻ മാരാവാറുണ്ട്.
ശാസ്ത്രോത്സവം2017മികവ്
ഈ വർഷം പഞ്ചായത്തിലെ മികച്ച കർഷകനായി നമ്മുടെ വിഗ്നേഷ് തെരഞ്ഞെടുത്തു.എം.എൽ.എ ശ്രീ.പി.കെ.ബഷീർസമ്മാനം നല്കുന്നു
ശാസ്ത്രോത്സവം
കിഴിശ്ശേരി ഉപജില്ലാ 21 -മത് ശാസ്ത്രോത്സവം 2017ഒക്ടോബർ 25,26 തിയതികളിൽ നമ്മുടെ സ്കൂളില് നടത്തി. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു നിർവഹിച്ചു.
ക്ലബ്ബുകൾ
സ്കൂളിൽ നിലവിൽ മുഴുവൻ ക്ലബ്ബുകളും പ്രവർത്തിക്കുന്നു
സാമൂഹ്യ പങ്കാളിത്തം
ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ എൻ.എൻ.എസ്.ക്ലബ്ബും
ചേർന്ന് സ്കൂളിന് നിർമ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ
നാടിന് സമർപ്പിച്ചു.