ജി.ജെ.എം.യു.പി.എസ് കല്ലേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ അരുവപ്പാലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന യുപി സ്ക്കൂളാണ് ജി.ജെ.എം. യു.പി.എസ് കല്ലേലി.
ജി.ജെ.എം.യു.പി.എസ് കല്ലേലി | |
---|---|
വിലാസം | |
കല്ലേലി ജി. ജെ. എം. യൂ. പി. എസ്. കല്ലേലി , കല്ലേലി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | gjmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38739 (സമേതം) |
യുഡൈസ് കോഡ് | 32120300807 |
വിക്കിഡാറ്റ | Q87599671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ മോഹൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പ്രക്യതി സൗന്ദര്യം കൊണ്ടുമനോഹരമായ അരുവാപ്പുലം ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്.റബ്ബർതോട്ടങ്ങൾ കൊണ്ട് പച്ചപിടിച്ച ഈ ഗ്രാമം അദ്ധ്വാനശീലരായ കർഷകജനതയുടെയും തോട്ടംതൊഴിലാളികളുടേയും നാടാണ്.
അരുവാപ്പുലം പഞ്ചായത്തിലെ ആറാംവാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ സ്ഥലത്തെ ഒരു പൊതുജന പ്രവർത്തകന്റെ നാമഥേയത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ജി.ജെ.എം.എൽ പി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയം രുപംകൊണ്ടു.
1964ൽ ഒരു എൽ പി സ്കൂൾആയി ആരംഭിച്ച ഈ വിദ്യാലയം 1982ൽ ഒരു യു.പിസ്കൂൾആയി ഉയർത്തപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ.ജി തോമസും,ആദ്യത്തെ വിദ്യാർത്ഥി കെ.റ്റി എബ്രഹാമും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- കളിസ്ഥലം
- ചുറ്റിമതിൽ
- കെട്ടിടങ്ങൾ
- ലൈബ്രറി
- ലബോറട്ടറി
- കംപ്യൂട്ടർ
- കളിയുപകരണങ്ങൾ
- ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബ്
- കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാസ്ത്ര ദിനാചരങ്ങളും ആചാരിക്കുന്നു. ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ശാസ്ത്ര പ്രദർശങ്ങൾ എന്നിവ നടത്തുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ലാബ് പ്രവർത്തനം നടക്കുന്നു. സയൻസ് അധ്യാപകനാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദി|
- മലയാളം ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തനം നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുകയും ഭാഷാ വികസനം, കലാഭിരുചി വളർത്തൽ, സർഗവാസനകളെ പരിപോഷിപ്പിക്കൽ, തുടങ്ങിയ പ്രവർത്തനം നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു സമ്മാനങ്ങൾ നേടുകയും ചെയുന്നു.
- ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബ്
- ഗണിത അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുകയും ഗണിത ക്വിസ്, ഗണിത പസിൽ തുടങ്ങിയ പ്രവർത്തനം നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു സമ്മാനങ്ങൾ നേടുകയും ചെയുന്നു.|
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരങ്ങളും ആചാരിക്കുന്നു. സാമൂഹിക ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ദിനാ ചരങ്ങൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു . കലോത്സവങ്ങളിൽ സബ്ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നു . സാമൂഹിക ശാസ്ത്ര അധ്യാപികയാണ് മേൽനോട്ടം വഹിക്കുന്നത്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.ജി.തോമസ്
- വി.പി.ശോശാമ്മ
- എം.എ.മോളിക്കുട്ടി
മികവുകൾ
അക്കാദമിക് തലത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി വരുന്നു.
ദിനാചരണങ്ങൾ
- 01. സ്വാതന്ത്ര്യ ദിനം
- 02. റിപ്പബ്ലിക് ദിനം
- 03. പരിസ്ഥിതി ദിനം
- 04. വായനാ ദിനം
- 05. ചാന്ദ്ര ദിനം
- 06. ഗാന്ധിജയന്തി
- 07. അധ്യാപകദിനം
- 08. ശിശുദിനം
സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും മറ്റുള്ള ക്ലബ്ബുകളുടെയും നേതൃത്വത്തിൽ മേൽ പറഞ്ഞ എല്ലാ ദിനാചരങ്ങൾ സംഘടിപ്പിക്കുന്നു. റാലികൾ, ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, സെമിനാറുകൾ, വൃക്ഷ തൈ വിതരണം തുടങ്ങിയ പ്രവർത്തങ്ങൾ നടക്കുന്നു
അദ്ധ്യാപകർ
- ബി.പ്രീത
- ആർ ഉഷ കുമാരി
- സുമ ഡാനിയേൽ
- മനോജ് വർഗീസ്
- വിജയശ്രീ കെ
- രഞ്ജിനി എൽസി തോമസ്
ക്ലബുകൾ
- * വിദ്യാരംഗം
- * ഹെൽത്ത് ക്ലബ്
- * ഗണിത ക്ലബ്
- * ഇക്കോ ക്ലബ്
- * സുരക്ഷാ ക്ലബ്
- * സ്പോർട്സ് ക്ലബ്
- * ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr അരുൺ ശശി
- ദക്ഷിണ മൂർത്തി
- ഷാഫി സലിം
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനാപുരം റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ വന്നു ഇറങ്ങുക, അവിടെ നിന്ന് എലിയറക്കൽ കല്ലേലി റോഡിൽ 6 കിലോ മീറ്റർ യാത്ര ചെയ്ത് കുരിശുമൂട് ജംഗ്ഷനിൽ എത്തുക, അവിടെ നിന്ന് വലതു വശത്തു കുളത്തുമണ്ണ് റോഡിൽ 100 മീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38739
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ