എ കെ ടി എം എ എൽ പി എസ് മണൽവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ കെ ടി എം എ എൽ പി എസ് മണൽവയൽ | |
---|---|
വിലാസം | |
മണൽവയൽ പുതുപ്പാടി മൈലള്ളാംപാറ പി.ഒ. , 673586 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 7 - 1979 |
വിവരങ്ങൾ | |
ഫോൺ | 0495 2235899 |
ഇമെയിൽ | aktmlps.mnlvyl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47442 (സമേതം) |
യുഡൈസ് കോഡ് | 32040300508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പാടി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 223 |
ആകെ വിദ്യാർത്ഥികൾ | 451 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സക്കീർ പാലയുള്ളതിൽ |
പി.ടി.എ. പ്രസിഡണ്ട് | അഖില പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജംഷീന എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ഒരു മലയോര പ്രദേശമായ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മണൽവയൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സ്ഥാപിതമായി.
ചരിത്രം
മലയോര മേഖലയായ മണൽവയൽ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരം കാണാനായയി, കത്തറമ്മൽ ഡാപ്പൊയിൽ ഹുസൈൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് 1979ൽ മണൽവയലിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
16 ക്ലാസ് മുറികളും ,5 കെ.ജി ക്ലാസ്സുകളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉൾപ്പെടെ 22 മുറികളുള്ള ഒരു വിദ്യാലയമാണ് ഇത്.ഒരു ലൈബ്രറിയും ഇവിടെ ഉണ്ട്.
മികവുകൾ
പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്, വള്ളിയാട്, കാക്കവയൽ, കൈതപൊയിൽ, പുതുപ്പാടി എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പഠനത്തിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഇവിടെ എൽ.എസ്.എസ്.ഉൾപ്പെടെ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയുന്നുണ്ട് !കൂടുതൽ വായിക്കുക.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ജൂൺ 5' ന്പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ റാലിയും ,പോസ്റ്റർ പ്രദർശനവും ,മുദ്രാഗീത മത്സരവും നടന്നു.!
അദ്ധ്യാപകർ
സക്കീർ പാലയുള്ളതിൽ സുബൈദ.വി പങ്കജാക്ഷി.കെ റസിയ.ടി.പി സജീവ്.ടി സീനത്ത്.ടി നവാസ്.യു.പി സംഷീർ.ടി.ടി. ഇൽഷാജ്.പി സാബു.എൻ.ജി. ബുഷറ.കെ.പി. ലാൻസി.കെ.എൻ മുഹമ്മദ് സാലിഹ്.പി.ഡി ജസ്ലി ഫാത്തിമ.എം.പി അബ്ദുൽ റഷീദ് കെ അസീം എം.പി
ക്ലബുകൾ
സയൻസ് ക്ലബ്
ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, മറ്റു നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകാനായി 'ന്യൂട്ടൻസ് ക്ലബ്ബ് "എന്ന പേരിൽ ഒരു ശാസ്ത്ര ക്ലബ്ബ് നിലവിലുണ്ട് .
ഹരിത സേന
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി സ്കൂൾ മാനേജർ ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.വാർഡ് മെമ്പർ ശ്രീമതി. ബീനാ തങ്കച്ചൻ,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി.അബ്ദുൾ ബഷീർ, പി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഷൈജൽ.പി.കെ എന്നിവർ നേതൃത്വം നൽകി
മുൻസാരഥികൾ
നമ്പർ | അദ്ധ്യാപകന്റെ പേര് | വിരമിച്ച വർഷം |
---|---|---|
1 | പുഷ്പവല്ലി.കെ | 2020 |
2 | സുലൈഖ.ഒ.പി | 2017 |
3 | അബ്ദുറഹിമാൻ .പി | 2017 |
ചിത്രശാല
വഴികാട്ടി
- കോഴിക്കോട്- വയനാട് ദേശീയ പാതയിൽ.
- ഇരുപത്തി ആറാം മൈൽ
- കണ്ണപ്പൻകുണ്ട് റോഡിൽ ഒരു കിലോമീറ്റർ മുന്നോട്ട്
- മണൽവയൽ അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ നമ്മുടെ വിദ്യാലയം ദൃശ്യമാവുകയായി
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47442
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ