എ എം എൽ പി എസ് വെളളിപറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എം എൽ പി എസ് വെളളിപറമ്പ് | |
|---|---|
| വിലാസം | |
വെള്ളിപറമ്പ ..വെള്ളിപറമ്പ, വെള്ളിപറമ്പ(പി. ഒ.), കോഴിക്കോട് 8 , 673008 | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 9745192208 |
| ഇമെയിൽ | amlpsvlprmb@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17330 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം. റഷീദ് |
| അവസാനം തിരുത്തിയത് | |
| 22-07-2025 | 17330 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ പ്രദേശത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.
ചരിത്രം
വെള്ളിപ്പറമ്പ പ്രദേശത്തെ ജനതയെ മുഴുവൻ ആദ്യാക്ഷരത്തിന്റെ പടവുകളിലേക്കു കൈ പിടിച്ചുയർത്തിയ വെള്ളിപറമ്പ എ എം എൽ പി സ്കൂൾ സ്ഥാപിതമായത് 1925 ഇൽ ആണ്
1921 ഇൽ കോളനി വാഴ്ചക്ക് എതിരെ നടന്ന ഐതിഹാസികമായ സമരത്തിന്റെ സന്തതിയാണ് വെള്ളിപ്പറമ്പ എ എം എൽ പി സ്കൂൾ .മുസ്ലിം ജന സാമാന്യത്തിന്റെ അജ്ഞതയാണ് മലബാർ വിപ്ലവത്തിന്റെ മൂലകാരണം എന്ന ബ്രിട്ടീഷ് സർക്കാരിന്റെ കണ്ടെത്തലാണ് നമ്മുടെ നാടിന് അനുഗ്രഹമായത് .മുസ്ലിം ജന സമൂഹത്തെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടി വടകര ആസ്ഥാനമായി രൂപീകൃതമായ ഉദ്യോഗ മണ്ഡലത്തിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയിരുന്ന മുഹ്‌സിൻ സാഹിബ്, ഉണ്വാൻ സാഹിബ് ,
ഗഫൂർഷ സാഹിബ് , എന്നിവരുടെ ശ്രമഫലമായാണ് അത് വരെ ഓത്തുപള്ളിയായിരുന്ന
ഈ സ്ഥാപനം 1925 ഇൽ ഒരു സ്കൂളായി രൂപാന്തരപ്പെട്ടത് .വെള്ളിപ്പറമ്പ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ച കുഞ്ഞിരായിൻ മൊല്ലയും സുഹൃത്ത് കോയട്ടി മൊല്ലയും കൂടി ആരംഭിച്ച ഓത്തു പള്ളിയാണ് പിന്നീട് ഈ പ്രദേശത്തെയും അയൽ പ്രദേശത്തെയും ആദ്യ വിദ്യഭ്യാസ സാംസ്‌കാരിക സ്ഥാപനമായ വെള്ളിപ്പറമ്പ മാപ്പിള എൽ പി സ്കൂൾ ആയി മാറിയത് .മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശത്തു വന്ന വിദ്യഭ്യാസ ഇൻസ്‌പെക്ടർ ഹൈദ്രോസ് എന്നവരുടെ നിർദേശ പ്രകാരം കുഞ്ഞിരായിൻ മൊല്ലയുടെ മൂത്ത മകൻ മരക്കാർ കുട്ടി ഈ ഓത്തു പള്ളിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച് കോഴിക്കോട് സാമൂതിരി ഹൈ സ്കൂളിൽ പഠനം തുടരുകയും സ്കൂൾ പഠനാനന്തരം അധ്യാപക ട്രെയിനിങ് നേടി വെള്ളിപ്പറമ്പ മാപ്പിള എൽ പി സ്കൂളിലെ പ്രഥമ അധ്യാപകൻ ആകുകയും ചെയ്തു .
പിൽക്കാലത്ത് അധ്യാപക പരിശീലനം പൂർത്തിയാക്കിയ ആലി മാസ്റ്റർ , അനിയനായ മുഹമ്മദ് ,കോയട്ടി മൊല്ലയുടെ മകനായ മൊയ്തീൻ കോയ എന്നിവരെയും അദ്ധ്യാപക പരിശീലനത്തിനയച്ചും അധ്യാപകരാക്കി ഈ സ്കൂളിൽ നിയമിച്ചു .ആദ്യകാലത്തു മുസ്ലിം കുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം .പിന്നീട് എല്ലാ മത വിഭാഗങ്ങൾക്കും പ്രവേശനം ഏർപ്പെടുത്തി സ്കൂളിന്റെ പ്രവർത്തനം വിപുലപ്പെടുത്തി .ഓല മേഞ്ഞ ചെറിയ ഒരു ഷെഡ് ആയിരുന്നു അന്ന് സ്കൂൾ .പിന്നീട് ഈ പ്രദേശത്തെ സാധാരണക്കരുടെ ഒരു ആശാ കേന്ദ്രമായി ഈ സ്കൂൾ മാറി .
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
റഷീദ് എം (പ്രധാനധ്യാപകൻ)
ബനൂജ ബീഗം
സിദ്ദിഖ് ഷെരീഫ്
റുക്സാന
റെജീന
റംലത്ത്
നീതു
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

