ജി.എൽ.പി.എസ് പൂവാറൻതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പൂവാറൻതോട് | |
---|---|
വിലാസം | |
പൂവാറൻതോട് കൂടരഞ്ഞി, കോഴിക്കോട്, , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 8086203758 |
ഇമെയിൽ | glpspoovaranthode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷാഫി. കെ. |
പി.ടി.എ. പ്രസിഡണ്ട് | ജെയ്സൺ ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് എന്ന ഗ്രാമത്തിലാണ് ഗവ. എൽ.പി.സ്കൂൾ പൂവാറൻതോട് സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലായി അറുപത്തിയെട്ടു കുട്ടികൾ പഠിക്കുന്നു. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി. കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തിൽ നിന്നും 65 കി.മീ. അകലെയാണ് സ്കൂൾ. മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട്. മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും.
ചരിത്രം
1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്. വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഓഫീസർ കെ. അനിൽ കുമാർ നിർവ്വഹിച്ചു. 44 വർഷം പിന്നിട്ട് പൂവാറൻതോട് സ്കൂൾ ഇപ്പോൾ ഇന്ദ്രനീല ജൂബിലി നിറവിലാണ്.
ഭൗതികസൗകരൃങ്ങൾ
ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും, കളിസ്ഥലം, ചുറ്റുമതിൽ, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികൾ,കുടിവെള്ള സംഭരണി,കിഡ്സ് പാർക്ക്,ആൺകുട്ടികളും പെൺകുട്ടികൾക്കും പ്രത്യേകം ടോയലെറ്റ്,സ്മാർട്ട് ക്ലാസ്സ് റൂം,കമ്പ്യൂട്ട൪ലാബ് എന്നിവ സ്കൂളിൽലുണ്ട്.
- എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ (പൊതുജന വായനശാലപൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടി)
- കിഡ്സ് പാർക്ക്
- ലൈബ്രറി
മികവുകൾ
- ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016ൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവർ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു.
- ലക്ഷ്യ - 2016" തുടക്കം കുറച്ചു.(നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ)
- ദാനിഷ് കെ സലാം, കെ.ആർ ശിവാനി, അലൻ സെബാസ്റ്റ്യൻ എന്നീ കുട്ടികൾ എൽ.സ്.സ് വിജയികളായി.
- മുക്കം ഉപജില്ലയിലെ മികച്ച അധ്യാപകനുള്ള നേഷൻ ബിൽഡർ അവാർഡിന് ശ്രീ.രാജ് ലാൽ തോട്ടുവൽ അർഹനായി.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- അധ്യാപകദിനം
അദ്ധ്യാപകർ
- മുഹമ്മദ് ഷാഫി കെ - (ഹെഡ്മാസ്റ്റർ എൽപി / യുപി (എച്ച്ജി))
- സിമ.ആർ - (എൽ.പി. സ്കൂൾ അസിസ്റ്റന്റ്)
- രാജ് ലാൽ തോട്ടുവാൽ - (എൽ.പി. സ്കൂൾ അസിസ്റ്റന്റ്)
- മുസ്തഫ പള്ളിയാളി - (പിഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്))
- നിഷ വാവോലിക്കൽ
- ജിസ്ന അഗസ്റ്റിൻ
ക്ലബ്
- വിദ്യാരംഗ ക്ലബ്
- കാർഷികക്ലബ്ബ്
- മൂവിക്ലബ്ബ്
- വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 47313
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ