സഹായം Reading Problems? Click here


എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(47218 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്
47218-1.jpg
വിലാസം
കിഴക്ക്മുറി P O

കിഴക്ക്മുറി
,
673611
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽkwalps2010@gmail.com
കോഡുകൾ
സ്കൂൾ കോഡ്47218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലകുന്നമംഗലം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം17
പെൺകുട്ടികളുടെ എണ്ണം13
വിദ്യാർത്ഥികളുടെ എണ്ണം30
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.സുമംഗല
പി.ടി.ഏ. പ്രസിഡണ്ട്സി.ടി.ബിനോയ്
അവസാനം തിരുത്തിയത്
09-09-201847218


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
കുരുവട്ടൂർ വെസ്റ്റ് എ.എൽ. പി. സ്കൂൾ കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ കുന്ദമംഗലം ഉപജില്ലയിൽപ്പെട്ട ഏക വിദ്യാലയം.

ചരിത്രം

               1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ 5ാംതരം വരെ ഉണ്ടായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് മദാമ്മമാരായിരുന്നു ഇൻസ്പെക്ഷൻ വരാറുണ്ടായിരുന്നത്.
              1940ൽ സ്കൂളിന്റെ പേര് കുരുവട്ടൂർ വെസ്റ്റ് എയിഡഡ് എൽ. പി. സ്കൂൾ എന്നാക്കി മാറ്റി. യോഗി മഠത്തിൽ കുടുംബക്കാരുടെ വകയായിരുന്നു ഈ വിദ്യാലയം. യോഗി മഠത്തിൽ "തേമന അമ്മ" യായിരുന്നു ആദ്യ മാനേജർ. ആദ്യത്തെ ഹെഡ്മിസ്ട്രസ് യോഗി മoത്തിൽ 'കല്യാണി അമ്മ ആയിരുന്നു. അവരുടെ മകനായ വൈ.എം. അശോകൻ ഗുരുക്കളാണ് ഇപ്പോഴത്തെ മാനേജർ. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി.പി. സുമംഗല ടീച്ചറുo, പി.ടിഎ പ്രസിഡന്റ് ശ്രീ സി.ടി. ബിനോയ്യും ആണ്.
              കുന്ദമംഗലം ഉപ ജില്ലയിൽപ്പെട്ട കക്കോടി പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്. അയിത്തം, ജന്മിത്ത വ്യവസ്ഥ തുടങ്ങി സാമൂഹ്യ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്ത് നാടിന് അക്ഷര വെളിച്ചം നൽകുന്നതിൽ സ്തുത്യർഹമായ സംഭാവന ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

               ഒരു ഹാൾ മറ ഉപയോഗിച്ച് ക്ലാസ്സ് റൂമുകളുംഓഫീസ് റൂമുമായി വേർതിരിച്ചിരിക്കുന്നു. പ്രത്യേക കംപ്യൂട്ടർ റൂം ഇല്ല. നിലവിലുള്ള കംപ്യൂട്ടർ 3 വർഷത്തോളമായി കേടാണ്. ഈ അധ്യയന വർഷം (2016-17) 1- ക്ലാസിന്റെ ഭാഗം ടൈൽ ചെയ്തു. എല്ലാ ക്ലാസിലും ഫാനും, ലൈറ്റും സ്ഥാപിച്ചു.2017 ജനുവരി മാസത്തിൽ എൽ കെ ജിക്കായി ഒരു കെട്ടിടം പണി പൂർത്തിയായി.പാചകപ്പുരക്ക് വേണ്ടത്ര സൗകര്യമില്ല. അത് പുതുക്കി പണിയേണ്ടതുണ്ട്. ചുറ്റുമതിലില്ല, കിണറും, ഒരു ടൊയ് ലറ്റും, ആൺകുട്ടികൾക്കുo പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയുമുണ്ട്.

മികവുകൾ

              അദ്ധ്യാപകരുടെയും പി. ടി .എ, എസ് .എസ് ജി-യുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ അധ്യായന വർഷം.. എൽ കെ ജി ക്ലാസ്സ് തുടങ്ങാനായി. ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചു. സാമൂഹികപങ്കാളിത്തത്തോടെയും അധ്യാപകരുടെ വിഹിതത്തിലൂടെയും ആവശ്യമായ തുകകണ്ടെത്തി. 1-ക്ലാസ്സ് ടൈൽ ചെയ്തു. ക്ലാസ്സുകളിൽ, ഫാനും, ലൈറ്റും സ്ഥാപിച്ചു. KG ക്ലാസിനായി ഒരു കെട്ടിടം പണിതു. 2017 ജനുവരി3ന്കക്കോടിപഞ്ചായത്ത് പ്രസിഡൻറ്. ശ്രീ.എo രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
             സബ് ജില്ലാ കായികമേളയിൽ 50 മീറ്റർ ഓട്ടത്തിൽ സ്കൂളിലെ 2-  ക്ലാസ്സ് വിദ്യാർഥി സി ടി അഭിഷേകിന് 2 - സ്ഥാനം ലഭിച്ചു. കലാമേള യിൽ കുട്ടികൾ വിവിധ പരിപാടികളിലായി പങ്കെടുത്തു . ബി. ആർ. സി. തലത്തിലും മ റ്റ് ക്ലബുകൾ സംഘടിപ്പിക്കുന്ന മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
            ഫീൽഡ് ടിപ്പ് പ0ന യാത്ര തുടങ്ങിയവ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ഓണസദ്യ,  സ്കൂൾ വാർഷികം, വിവിധ ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതിൽ എസ്. എസ്. ജി , പി.ടി.എ. അംഗങ്ങളുടെ പരിപൂർണ്ണ സഹായം ഉണ്ടാവാറുണ്ട്. ദിനാഘോഷങ്ങൾ എസ്. എസ്. ജി , പി.ടി.എ സഹായത്തോടെ വിപുലമായി ആചരിക്കുന്നു . ഈ അധ്യായന വർഷം റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, മദ്യ മയക്ക് മരുന്നു വിരുദ്ധ  ബോധവത്കരണ ക്ലാസ് കേരള പിറവി , ഹരിത കേരളം തുടങ്ങിയവ  വിപുലമായി ആചരിച്ചു .
                 പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു

ദിനാചരണങ്ങൾ

            ഓരോ മാസത്തിലും വരുന്ന പ്രധാനപ്പെട്ട ദിനാചരണങ്ങൾ എങ്ങനെ ആചരിക്കണമെന്ന് എസ്.ആർ. ജി- യിൽ ചർച്ച ചെയ്യുകയും തുടർന്ന് അവ നടപ്പിൽ വരുത്തുകയും ചെയ്യു ന്നു. 
 • റാലികൾ
 • സി .ഡി. പ്രദർശനം,
 • ക്വിസ് മത്സരങ്ങൾ,
 • ശുചീകരണ പ്രവർത്തനങ്ങൾ,
 • ശേഖരണങ്ങൾ

തുടങ്ങിയവ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്നു.


                      2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
                       ജൂൺ 1      -  പ്രവേശനോത്സവം
                       ജൂൺ 5     -    പരിസ്ഥിതി ദിനം
                       ജൂൺ 19     -    വായനാദിനo
                       ജൂലായ് 21   -    ചാന്ദ്രദിനം
                       സെപ്തംബർ 5  -    അധ്യാപക ദിനം
                       സെപ്തംബർ 9  -    ഓണസദ്യ,  പൂക്കള മത്സരം
                       ഒക്ടോബർ 2   -    ഗാന്ധിജയന്തി
                       നവംബർ 1    -    കേരള പിറവി
                       നവംബർ 14    -    ശിശുദിനം
                       ഡിസംബർ 8    -    ഹരിത കേരളം
                       ഡിസംബർ 23   -    ക്രിസ്തുമസ് ആഘോഷം
                       ജനുവരി 3     -    ന്യൂ ഇയർ ആഘോഷം
Teachers Day
ആദരിക്കൽ
47218-2.jpg
47218-12.jpg
47218-3.jpg
47218-4.jpg
47218-11.jpg
47218-5.jpg
47218-6.jpg
47218-7.jpg
47218-8.jpg
47218-13.jpg
47218-15.jpg
47218-16.jpg
47218-17.jpg
47218-18.jpg
47218-18.jpg

2018-2019 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും മറ്റ് ക്ലബ്ബുകളുടെ രൂപീകരണവും ശ്രീമതി ചന്ദ്രമതി മൂതൽ നിർവ്വഹിക്കുന്നു.
പ്രഭാത ഭക്ഷണ വേളയിലെ ഒരു നിമിഷം.
മഴക്കാലത്ത് വെളളക്കെട്ടായിരുന്ന സ്കൂൾ മുറ്റത്ത് വളർന്ന പുല്ലും മറ്റും സീഡ് പ്രവർത്തകരായ കുട്ടികൾ നീക്കം ചെയ്യുന്നു.
അധ്യാപക ദിനാചരണം BRC ട്രെയിനർ ശ്രീ' ഗിരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

അദ്ധ്യാപകർ

പി.സുമംഗല (H.M)| ജ്യോത്സ്ന .എ.എം| ജിതേഷ് .എ| അഖില .എ} അഫ്സൽ .ഒ.കെ|

ക്ളബുകൾ

    നിലവിൽ സ്കൂളിൽ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത- പരിസ്ഥിതി ക്ലബ്ബ്, അറബി ക്ലബ്ബ് എന്നിവയും ബാലസഭയും പ്രവർത്തിക്കുന്നു. ഒരോ ക്ലബ്ബിനുമായി നിശ്ചയിച്ച ദിവസങ്ങളിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചകളി 3.30 ന് ശേഷം ബാലസഭ നടത്തുന്നു.
          
 
         ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ
           ശാസ്ത്ര ക്ലബ്ബ്- ജിതേഷ് എ
           ഗണിത ക്ലബ്ബ്- ജ്യോത്സന എ.എം
           ഹരിത പരിസ്ഥിതി ക്ലബ്ബ്- അഖില എ
           ഹെൽത്ത് ക്ലബ്ബ്, അറബ് ക്ലബ്ബ്- അഫ്സൽ ഒ.കെ
           കുരുവട്ടൂർ വെസ്റ്റ് എ.എൽ. പി. സ്കൂൾ

ശാസ്ത്ര ക്ളബ്

  ശാസ്ത്ര ക്ലബ്ബ്- ജിതേഷ് എ


ഗണിത ക്ളബ്

  ഗണിത ക്ലബ്ബ്- ജ്യോത്സന എ.എം


ഹെൽത്ത് ക്ളബ്

  ഹെൽത്ത് ക്ലബ്ബ് - അഫ്സൽ ഒ.കെ


ഹരിതപരിസ്ഥിതി ക്ളബ്

  ഹരിത പരിസ്ഥിതി ക്ലബ്ബ്- അഖില എ

അറബി ക്ളബ്

  അറബി ക്ലബ്ബ്- അഫ്സൽ ഒ.കെ

വഴികാട്ടി

Loading map...