ജി.എൽ.പി.എസ് ചേനോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(47203 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ചേനോത്ത്
വിലാസം
ചേനോത്ത്

ജിഎൽപിഎസ് ചേനോത്ത്, പി.ഓ എൻഐടിസി കോഴിക്കോട്
,
673601
സ്ഥാപിതം20 - 10 - 1954
വിവരങ്ങൾ
ഫോൺ9544028765
ഇമെയിൽglpschenoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചേനോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ജില്ലയിലെ ഈ സ്ഥാപനം 1954 ഒക്റ്റോബറിൽ സിഥാപിതമായി.

 ആദ്യത്തെ അധ്യാപകൻ ശ്രീ. എം സുയോധനൻ മാസ്റ്ററായിരുന്നു. അദ്ദേഹം ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ്സിനു മുൻവശത്തുള്ള ഒരു കടയുടെ മുകളിൽ ആരംഭിച്ച ഈ വിദ്യാലയം മൂന്ന് വർഷത്തോളം അവിടെ പ്രവർത്തിച്ചു. ഈ സ്കൂളിൽ ചേർന്ന ആദ്യ വിദ്യാർത്ഥി വലിയതൊടുകയിൽ പി സരളയായിരുന്നു. അക്കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മണ്ണിലെടത്തിൽ നാരായണനുണ്ണി നായരുടേയും പഞ്ചായത്ത് മെമ്പറായിരുന്ന പൊയ്യേരി ഇമ്പിച്ചിക്കേളു എന്നവരുടേയും ശ്രമഫലമായി കോഴിമണ്ണ എന്ന സ്ഥലത്തുനിന്നും ചേനോത്ത് എന്ന പ്രദേശത്തേക്ക് 1957 സപ്തംബർ 27 ന് ഈ വിദ്യാലയം യശഃശരീരനായ വലിയപൊയിൽ രാരുക്കുട്ടി എന്നവരുടെ തടത്തിൽ എന്ന വീട്ടില്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
       കേരള സംസ്ഥാനരൂപീകരണത്തോടെ പഴയ ജില്ലാ ബോർഡ് പിരിച്ചുവിടുകയും അതിൻറെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം സർക്കാരേറ്റെടുക്കുകയും ചെയ്തതതോടെ കോഴിമണ്ണ ബോർഡ് എൽ.പി സ്കൂൾ, കോഴിമണ്ണ ഗവ. എൽ.പി സ്കൂളായി മാറി. സ്കൂളിൻറെ പേര് ചേനോത്ത് ഗവ. എൽ.പി സ്കൂളെന്നാക്കണമെന്ന് ആവശ്യത്തിന് അംഗീകാരമായതോടെ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടു. ഈ സ്ഥലം ( 13.5 സെൻറ്) അന്നത്തേ സ്കൂൾ വെൽഫയർ കമ്മറ്റി വിലകൊടുത്ത് വാങ്ങുകയാണുണ്ടായത്.

ചരിത്രം

      സ്കൂൾ വെൽഫയർ കമ്മറ്റി തന്നെ സ്കൂൾ പ്രവർത്തിക്കാൻ ഒരു ഷെഡ് പണിതു കൊടുത്തു. 1961-62 ൽ കുന്നമംഗലം വികസനബ്ലോക്കിൻറെ സഹായത്തോടെ ഓട് മേഞ്ഞ ഒരു കെട്ടിടം പണിതു കൊടുത്തു. എന്നാൽ 1971 മെയ്മാസത്തിലെ ഒരു വലിയ കാറ്റിനെ തുടർന്ന് കെട്ടിടം നിലം പതിക്കുകയും അക്കാലത്തെ പ്രധാനാധ്യാപകനായിരുന്ന സി.ടി ഇമ്പിച്ചിക്കേളൻ മാസ്റ്റരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഒരു മാസം കൊണ്ടുതന്നെ കെട്ടിടത്തിൻറെ അറ്റകുറ്റപ്പണികൾ തീർക്കുകയും സാധാരണപോലെ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. 1981 ൽ വീണ്ടും ചെറിയ മാറ്റങ്ങൾ സ്കൂൾ കെട്ടിടത്തിന് വരുത്തുകയും ആപ്പീസ് മുറി ചുമരു വെച്ച് വേർതിരിക്കുകയും ഹാൾ അടച്ചു പൂട്ടാവുന്നവിധം ഭദ്രമാക്കുകയും ചെയ്തു.
      1954 ൽ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1960 ൽ മാത്രമാണ് ഒരു സഹാദ്ധ്യാപകൻ നിയമിതനായത്. 4 അധ്യാപകരുടെ സേവനം 1961 ൽ മാത്രമാണ് ഈ സ്ഥാപനത്തിനു ലഭിക്കാൻ തുടങ്ങിയത്. 
       സർവ്വശ്രീ. എൻ സുയോധനൻ, സി.ടി ഇമ്പിച്ചിക്കേളൻ, പി.വി മത്തായി, പി പത്മനാഭൻ നായർ, കെ നാരായണൻ നായർ, ഓ.കെ ജനാർദ്ദനൻ, വി.പി അച്യുതൻ, കെ ഗോപാലൻ, ടി ഗോപാലൻ, വേണുഗോപാല പണിക്കർ, വി. അപ്പുണ്ണി നായർ, മണിയൻ, ടി കെ മുഹമ്മദ്, ലളിതാബായ്, റോസ്സ, കെ രാമൻ, എം.കെ ഭാരതി,സി.പി സുമതി, ടി.പി സൂസരള, ഓ.സി മുഹമ്മദ്, ഗോവിന്ദൻ, കോയാമു,കൃഷ്ണൻ നമ്പൂതിരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു.
     ഈ സ്കൂളിലെ ആദ്യബാച്ചിലെ വിദ്യാർത്ഥികളായിരുന്ന വടക്കയിൽ വേണുഗോപാൽ, മണ്ണിലെടം ഗംഗാധരനുണ്ണി, ആറങ്ങാട്ട് മാനുക്കുട്ടൻ.  പ്രീതി മണ്ണിലെടം, വടക്കയിൽ പ്രവീൺ, കാഞ്ഞിരുത്തിയിൽ പ്രിയ, ശശിധരൻ ( മുൻ പഞ്ചായത്ത് പ്രസിഡണ്ട് ) എന്നിവർ വിവിധ രംഗങ്ങളിൽ ശോഭിച്ചവരാണ്.

ഭൗതികസൗകരൃങ്ങൾ

നിലവിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മികവുകൾ

ദിനാചരണങ്ങൾ

protect_1
protect_2
protect_3
protect_4
protect_5
protect_6

അദ്ധ്യാപകർ

1 മോഹനൻ വി 2 ശാന്ത അല്ലാടൻ 3 സിന്ധു എസ് 4 അബ്ദുൾ ഗഫൂർ കെ. കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചേനോത്ത്&oldid=2535413" എന്ന താളിൽനിന്ന് ശേഖരിച്ചത്