ഗവ.എൽ.പി.സ്കൂൾ കോവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിൽ കോവൂർ പ്രദേശത്തുള്ള ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ.എൽ .പി.സ്കൂൾ കോവൂർ
| ഗവ.എൽ.പി.സ്കൂൾ കോവൂർ | |
|---|---|
| വിലാസം | |
കോവൂർ അരിനല്ലൂർ പി.ഒ. പി.ഒ. , 690538 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskovoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41306 (സമേതം) |
| യുഡൈസ് കോഡ് | 32130400210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുന്നത്തൂർ |
| താലൂക്ക് | കുന്നത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 186 |
| പെൺകുട്ടികൾ | 187 |
| ആകെ വിദ്യാർത്ഥികൾ | 373 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന. ഐ |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 02-02-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മൈനാഗപ്പള്ളി പഞ്ചായത്തിലെ കോവൂർ പ്രദേശത്ത് 1921 നു മുൻപ് തന്നെ ചെമ്പോൽ പെൺപള്ളിക്കൂടം എന്ന പേരിൽ ഒന്നുമുതൽ ഏഴ് വരെ യുള്ള ഒരു വിദ്യാലയം നിലനിന്നിരുന്നു .ഈ പ്രദേശത്തെ പ്രമുഖനായിരുന്ന ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ സ്ഥാപിച്ച വിദ്യാലയമായിരുന്നു ഇത് .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ കൈപിടിച്ചുയർത്തുവാൻ അദ്ദേഹം നടത്തിയ ശ്രമഫലമായാണ് ഈ വിദ്യാലയം തയാഥാർഥ്യമായത് .
1921 ൽ ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന പ്രൈമറി വിഭാഗത്തെ പൊതുജനങ്ങൾക്കു വേണ്ടി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം അദ്ദേഹത്തിൻറെ മാനേജ്മെന്റിൽ തന്നെ നിലനിർത്തുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ കുന്നത്തൂർ എം.എൽ.എ ശ്രീ കോവൂർ കുഞ്ഞുമോൻ ,ഇപ്പോഴത്തെ കെ.പി.സി .സി.യുടെ കൊല്ലം ജില്ലാ പ്രസിഡന്റും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. രാജേന്ദ്രപ്രസാദ് ,നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഹരി കുറിശ്ശേരി ,ദൃശ്യ മാധ്യമ രംഗത്തും കലാരംഗത്തും രാഷ്ട്രീയ രംഗത്തും പ്രശസ്തനായ ഉല്ലാസ് കോവൂർ ,ഡെപ്യൂട്ടി കള ക്ടർ ആയിരുന്ന ശ്രീ ഗോപിനാഥപിള്ള, കോളേജ് അധ്യാപകനായ ഡോ .എസ.ഭദ്രൻ ,കവിയും അധ്യാപകനും ആയ എബി പാപ്പച്ചൻ തുടങ്ങിയവർ അവരിൽ ചിലരാണ് .
വഴികാട്ടി
- തോപ്പിൽ മുക്ക് ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി അകലം.
- സഹകരണ ബാങ്കിന് പടിഞ്ഞാറ് ഭാഗത്ത് കോവൂർ യു.പി സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്നു.