സെൻറ് മേരിസ്. എൽ .പി. എസ്. ചക്കുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(37511 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് മേരിസ്. എൽ .പി. എസ്. ചക്കുംഭാഗം
വിലാസം
ചാക്കോം ഭാഗം, കടമാൻകുളം

സെന്റ് മേരീസ് എൽ പി സ്കൂൾ , ചാക്കോം ഭാഗം
,
കടമാൻകുളം പി.ഒ.
,
689583
സ്ഥാപിതം7 - മെയ് - 1923
വിവരങ്ങൾ
ഫോൺ9745267737
ഇമെയിൽstmaryslps2021@gmail.com
കോഡുകൾ
സ്കൂൾ കോഡ്37511 (സമേതം)
യുഡൈസ് കോഡ്32120700117
വിക്കിഡാറ്റQ87594396
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല Mallappally
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്Xl
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി തോമസ്
പി.ടി.എ. പ്രസിഡണ്ട്അർച്ചന ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റീത്ത അനിയൻ ദാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിൽ കടമാൻകുളം, ചാക്കോംഭാഗം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി.സ്കൂൾ, ചാക്കോംഭാഗം

മലങ്കരകത്തോലിക്ക സഭയിലെ തിരുവല്ലാ അതിരൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം 1923 ൽ ആണ് സ്ഥാപിതമായത്. വിശ്വവിഖ്യാതമായതും വിശ്വാസ ചരിത്രമുറങ്ങുന്നതുമായ കല്ലൂപ്പാറ വലിയ പള്ളി , കല്ലൂപ്പാറ പ്രദേശത്തെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പെറ്റമ്മയായ സെന്റ് മേരീസ് ദേവാലയ ഇടവകയുടെ വിവിധ പ്രാർത്ഥനാ കൂട്ടായ്മയിൽ ഒരു കൂട്ടായ്മ ചാക്കോം ഭാഗം മുറി കേന്ദ്രമാക്കി പ്രാർത്ഥന, വേദ പഠനം, അടിയന്തിരാവശ്യ സന്ദർഭങ്ങളിൽ പരസ്പര സഹായം തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുത്ത് പ്രവർത്തനമാരംഭിച്ചു. കാക്കനാട്ടിൽ വടക്കേക്കൂറ്റ് തൊമ്മി വക സ്ഥലം ഇതിനായി സൗജന്യമായി ലഭിച്ചു. 64 കമ്മറ്റിക്കാരുടെ നിസ്വാർത്ഥമായ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് സ്മരണാർഹരായ മുള്ളൻ കുഴിയിൽ തൊമ്മി ,കാക്കനാട്ടിൽ അവിരാച്ചൻ, പറയനോലിക്കൽ ഈപ്പച്ചൻ എന്നിവരാണ്. ഈശ്വര ഭക്തി ജ്ഞാനത്തിന്റെ ആരംഭമാണെന്ന സത്യം തിരിച്ചറിഞ്ഞ ഇവർ വിശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളുആരംഭിച്ചു. രാഷ്ട്രീയനേതാവായിരുന്ന ശ്രീ.പി.റ്റി.പുന്നുസിന്റെ സഹോദരൻ ശ്രീ ഇടിക്കുളയുടെ സഹായം അക്ഷരാഭ്യാസത്തിന് ഔപചാരികതയേകി. നേതൃത്വം കൊടുത്ത പുണ്യാത്മാക്കൾ സത്യം തിരിച്ചറിഞ്ഞ് സാർവ്വത്രിക സഭയുമായി ഐക്യം പ്രഖ്യാപിച്ചതോടെ ഈ സ്ഥാപനം മലങ്കര കത്തോലിക്കാസഭയുടേതായി.ഭാഗ്യസ്മരണാർഹനായ മാർ സേവേറിയോസ് തിരുമേനിയുടെ ദീർഘവീക്ഷണവും വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ സ്നേഹവും മൂലംചാക്കോംഭാഗം പ്രാർത്ഥനായോഗത്തിന്റെ പരിലാളനയിൽ വളർന്നു വന്ന സ്ഥാപനം,ചാക്കോംഭാഗം സെന്റ് മേരീസ് എൽ.പി.എസ് എന്ന ഔപചാരിക സ്ഥാപനമായി മാറി 1919 കാലഘട്ടം മുതൽ അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ കടമാൻകുളം പ്രദേശത്തുകാർക്കുള്ള ഏക അത്താണി ആയിരുന്ന ഈ സ്ഥാപനത്തിൽ തത്തിക്കളിച്ചവർ ജീവിതായോധനത്തിൽ വിജയിക്കുകയും ഒട്ടനവധി പേർ ഇന്ന്സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പരിലസിക്കുകയo ചെയ്യുന്നു. അനവധി പേർ വിദേശങ്ങളിലും സ്വദേശത്തുംചിരകാലസ്മരണ അയവിറക്കി ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1923ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്ന കുട്ടികൾക്ക് പഠന യോഗ്യമായ ക്ലാസ് മുറികൾ ആണ് നിലവിൽ ഉള്ളത് നാലു ക്ലാസ് മുറികൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് മുറികളും ഉണ്ട്. പ്രധാനാധ്യാപികയ്ക്ക് പ്രത്യേക മുറിയും ഉണ്ട്. ചുറ്റുമതിലോടുകൂടിയ സ്കൂൾ വളപ്പിൽ കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട്. സ്കൂളിനോട് ചേർന്നു തന്നെ കഞ്ഞിപ്പുരയും ഉണ്ട്. വൈദ്യുതികരിച്ച സ്ക്കൂൾ കെട്ടിടമാണിത്. കുടിവെള്ളത്തിനായി പ്പൈപ്പ് കണക്ഷൺ ഉപയോഗിക്കുന്നു മെച്ചപ്പെട്ട ലൈബ്രറിയിൽ അഞ്ഞൂറോളം ബുക്കുകൾ ഉണ്ട്. 1 ഡസ്ക്ടോപ്പ് രണ്ട് ലാപ്പ്ടോപ്പും ഉണ്ട്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് പോഷക സമ്യദ്ധമായ ആഹാരം നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നിന്നും നൽകുന്നു മാസത്തിലെ ആദ്യത്തെ വെളളിയാഴ്ചകളിൽ ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബുകളിൽ ദിനാചരങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് യോഗ, ഏറോബിക്‌സ് എന്നിവ നടത്തിവരുന്നു.

മാനേജ്മെന്റ്

മലങ്കര കത്തേലിക്ക സഭയുടെ തിരുവല്ലാ അതിരൂപതയുടെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ Fr മാത്യു പുനക്കുളം ആണ്

സ്കൂൾ പ്രധാനധ്യാപകർ

ആദ്യ കാലങ്ങളിൽ സ്കൂളിൽ പ്രധാനഅധ്യാപകരായി അനുഷ്ഠിച്ചവർ

പി.സി. വർഗീസ്, എം സി അലക്സാണ്ടർ,സൈമൺ, പി സി ഫിലിപ്പ്, പിസി ജോസഫ്, എ.എം സക്കറിയ, എ എം മറിയാമ്മ (91 - 96) , മോൻസി മാത്യുസ് (96-97), ആലിസ് തോമസ് (1997-2003), എൽസി സി ജെ (2003-2004, ബെസി മോൾ ഒ വി (2004- 2021) വരെയും ഇപ്പോൾ 2021 മുതൽമേഴ്സി തോമസ് പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

പ്രമുഖ വ്യക്തികൾ

1 ബിഷപ്പ് എബ്രഹാം മാർ യൂലിയോസ് (മലങ്കര കത്തോലിക്കാ സഭ )

2 FR. Dr ആൻറണി കാക്കനാട്

3 ജോസ് വള്ളോംതറയിൽ

4 രാജൻ പുലിപ്ര.

5 രഞ്ചു തോമസ് കക്കനാട്ടിൽ

6 അഞ്ചു തോമസ് കാക്കനാട്ടിൽ

7 എം ജെ ചെറിയാൻ മണ്ണoചേരിൽ

8 ബിനു വർഗീസ് കാക്കനാട്ടിൽ

9 ഇ കെ സോമൻ, ഇണ്ടംതുരുത്തിൽ

10 ഈപ്പൻ വടക്കേക്കര

11 ജ്യോതി പി (വാർഡ് മെമ്പർ)

12 Adv കെ ഇ രാജു(Ex Service - കൂനം മുരുപ്പേൽ)

ഗവൺമെൻറ് ജീവനക്കാർ ആയി വിരമിച്ച വരും ഇന്ന് സർവീസിൽ തുടർന്ന് വരുമായ നിരവധി അധ്യാപകർ,

ആതുര രംഗത്ത് പ്രവർത്തിക്കുന്നവർ , നിയമപാലകർ, രാഷ്ട്രീയനേതാക്കൾ സ്വദേശത്തും വിദേശത്തുമായി

ഉന്നതതലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വർ തുടങ്ങി നിരവധി ആൾക്കാർ ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയവരാണ് .

സ്കൂളിന് ലഭിച്ച നേട്ടങ്ങൾ

LSS പരീക്ഷയിലും കലാകായിക പ്രവൃത്തി പരിചയ മേളകളിലും ഈ സ്കൂളിലെ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .

വഴികാട്ടി

Map