സഹായം Reading Problems? Click here


സെന്റ് ജോസഫ്സ് എച്ച്.എസ്സ്,നീലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31069 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,നീലൂർ
Stjneeloor.jpg
വിലാസം
നീലൂർ‍ പി. ഓ
കോട്ടയം

നീലൂർ‍
,
686 651
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04822 221246
ഇമെയിൽstjosephsemhsneeloor@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലരാമപുരം‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്\ സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംഇംഗ്ഗിഷ്‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം260
പെൺകുട്ടികളുടെ എണ്ണം214
വിദ്യാർത്ഥികളുടെ എണ്ണം46
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറവ. ഫാ. ജോസഫ് പാനാമ്പുഴ
പി.ടി.ഏ. പ്രസിഡണ്ട്മാത്യു തോമസ് വള്ളോംപുരയിടം
അവസാനം തിരുത്തിയത്
25-09-2017Visbot

[[Category:പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ്\

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം വിദ്യാലയങ്ങൾ]][[Category:കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ്\ സ്കൂൾ വിഭാഗം= പൊതു വിദ്യാലയം വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പട്ടണത്തിന്റെ ശബ്ദകോലാഹങ്ങളിൽ നിന്നുമകന്ന് പഠനത്തിനും സ്വഭാവരുപവത്ക്കരണ
ത്തിനും ഏറ്റവും യോജിച്ച പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കടനാട് പഞ്ചയാത്തിൽ ‍അൺ എയ്ഡഡ് വിഭാഗത്തിലുള്ള സെൻറ്. ജോസഫ് സ് ഇംഗ്ലീഷ് മീഡയം ഹൈസ്കൂൾ നീലൂർ സ്ഥിതി ചെയ്യുന്നത്.
പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്നതും മൊട്ടക്കുന്നുകളാൽ ചുറ്റപ്പെട്ടതുമായ ഈ ഭൂപ്രദേശം ആരെയും ഹഠാദാകർഷിക്കുന്നതാണ്.പ്രകൃതിസ്നേഹത്തിലുടെ വിജ്ഞാനസമ്പാദനം എന്ന ലക്ഷ്യം ഇവിടെ യാഥാർത്ഥ്യമാകുന്നു. യാതൊരുവിധമലിനികരണങ്ങൾക്കും വിധേയമാകാത്ത സരസ്വതിക്ഷേത്രം.
1961 ൽ സ്ഥാപിതമായ ഈ സ്കൂൾ പാലാ രൂപതയിലെ നീലൂർ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു. കേരളത്തിലെതന്നെ ആദ്യത്തെ അൺ എയ്ഡഡ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ആണ്.
ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതാണ് സ്കൂളിന്റെ മുദ്രാവാക്യം
School Emblem

PICTURE1.JPEG


ചരിത്രം

പാലായ്ക്കും തൊടുപുഴയ്ക്കും മധ്യത്തിലാണ്പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ നീലൂർ ഗ്രാമം. നീലൂർ കേരളത്തിൽ മുഴുവനും പ്രശസ്തിയാർജിച്ചത്, കേരളത്തിലെ ആദ്യത്തെ അൺ എയ്ഡഡ് സ്കൂൾ എന്ന ഖ്യാതിനേടിയ സെൻറ് ജോസഫ് സ് ഇംഗ്ലീഷ് മീഡയം സ്കൂളിന്റെ തിളക്കമാർന്ന വിജയചരിത്രത്തിലാണ്. 49 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ സാമൂഹ്യ, സാംസ്കാരിക, ഔദ്യോഗിക മേഖലകളിൽ ശോഭിക്കുന്ന ധാരാളം ഉന്നതരായ വ്യക്തികളെ സംഭാവന ചെയ്തിട്ടുണ്ട്.
1961 ഓഗസ്റ്റ് 7നാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. നീലൂർ ഉൾപ്പെടുന്ന കടനാട് വില്ലേജ് അന്ന് തൊടുപുഴ നിയോജകമണ്ഡലത്തിലായിരുന്നു. അന്നത്തെ മന്ത്രിസഭയിൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന ശ്രീ. സി.എ. മാത്യു ചൂരാപ്പുഴയാണ് ഈ സ്കൂളിനെ സംബന്ധിക്കുന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഉടൻതന്നെ ഇടവക വികാരിയച്ചൻ ഫാ. ജേക്കബ് പുളിക്കൽ(1960-61) പള്ളിയോഗം വിളിച്ച് ഈ വിഷയം ചർച്ച ചെയ്യുകയും ശ്രീ. എ. സി. മൈക്കിൾ അരീപ്പറമ്പിൽ, ശ്രീ. ഒ. എ. ഏബ്രാഹം ഓലിക്കൽ, ശ്രീ. സി.ടി. ജോസഫ് ചന്ദ്രൻകുന്നേൽ എന്നിവരെ സ്കൂളിനെ സംബന്ധിക്കുന്ന ഭാവിപ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന്, മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ളയും വിദ്യാഭ്യാസമന്ത്രി ശ്രീ. പി.പി ഉമ്മർകോയയുമായിരുന്നു. ശ്രീ. സി.എ. മാത്യുവിന്റെ നേതൃത്വത്തിൽ ഇവർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അനുവദിച്ചുകിട്ടി. അത് നീലൂരിനെ സംബന്ധിച്ച് അവിസ്മരണിയമായ ഒരു സൗഭാഗ്യമായിരുന്നു. നല്ലവരായ നാട്ടുകാരുടെ ആത്മാർഥമായ ശ്രമദാനവും ധനദാനവും കൊണ്ട് കെട്ടിടം ഉയർന്നു.
7/8/1961 ൽ പാലാ മെത്രാനായിരുന്ന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ള സ്കൂളിന്റെ ഉദ്ഘാടനകർമം നിർവ്വഹിച്ചു. ആദ്യം മലയാളം മീഡിയമായി അനുവദിക്കപ്പെട്ട സ്കൂൾ ഇംഗ്ലീഷ് മീഡയമാക്കി മാറ്റണമെന്ന ആഗ്രഹം അന്നത്തെ രൂപതാ കോർപ്പറേറ്റ് സെക്രട്ടറിയായിരുന്ന ഫാ. ജേക്കബ് മണ്ണനാൽ ഉദ്ഘാടനദിവസം തന്നെ മന്ത്രിയെ അറിയിച്ചു. ഇംഗ്ലീഷ് മീഡയം സ്കൂളിന് ഹോസ്റ്റൽ സൗകര്യംകൂടി ആവശ്യമാണെന്നും അതുണ്ടായാൽ ആഗ്രഹം പരിഗണിക്കാമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. അടുത്ത വർഷംതന്നെ നീലൂരിനു സമീപം കണ്ടത്തിമാവിലുള്ള ശ്രീ. സി.ടി. ജോസഫ് ചന്ദ്രകുന്നേൽ സൗജന്യമായി നൽകിയ കെട്ടിടത്തിൽ ഹോസ്റ്റൽ ആരംഭിക്കുകയും നീലൂർ സെൻറ് ജോസഫ് സ് ഇംഗ്ലീഷ് മീഡയം സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
ശ്രീ. സി.സി. ചാണ്ടി ചക്കാലക്കൽ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടുവെങ്കിലും മൂന്നുദിവസം മാത്രമേ അദ്ദേഹം ജോലിയിലിരുന്നുള്ളൂ. സർക്കാർ ജോലി ലഭിച്ചതിനാൽ അദ്ദേഹം സ്ഥലംമാറിപ്പോവുകയും ഫാ. ജോസഫ് കൂവള്ളൂർ ഹെഡ്മാസ്റ്ററായി നിയമിതമാവുകയും ചെയ്തു.
മൂവ്വായിരത്തോളം വിദ്യാർത്ഥികൾക്ക് “ആൽമാമാത്തർ"ആകുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഏറ്റവും അഭിമാനപൂർവ്വകമായ വസ്തുതയാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാഭ്യാസരംഗത്ത് ദൃശ്യമായി കൊണ്ടിരിക്കുന്ന നൂതനചിന്താഗതികൾ പരിഗണിച്ച് മാനേജ്മെൻറ് പുതിയ സംരംഭങ്ങൾക്ക് ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട്.
സി. ബി. എസ്. ഇ വിഭാഗം
മൾട്ടിമീഡിയ

എൽ സി ഡി പ്രൊജക്ടർ, സിയാറ്റിന്റെ സിഡികൾ, എഡ്യൂസാറ്റ് പ്രോഗാമുകൾ എന്നിവ നടത്തുന്നതിനാവശ്യമായ വിശാലമായ സെമിനാർ ഹാൾ, ക്ലാസ്സ്മുറികൾ, കംപ്യുട്ടർ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

ഇംഗ്ലീഷ് സ്പിക്കിംഗ് കോഴ്സ്
സന്മാർഗ- ശാസ്ത്രപഠനം
പഠനത്തിൽ പിന്നോക്കം നിൽക്കന്ന കുട്ടികൾക്കായി പ്രത്യേകം പരിപാടികൾ
യാത്രാസൗകര്യം
സ്കൂൾ ബോർഡിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ് & സ്ററാഫ്

കത്തോലിക്കാ മാനേജുമെന്റിന്റെ വകയായ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടുപിതാവാണ്. നീലൂർ പള്ളിയുടെ വികാരിയാണ് ലോക്കൽ മാനേജർ. പ്രഥമാദ്ധ്യാപകനെയും, സാവ്യോ ഹോം റെക്ടറെയും അഭിവന്ദ്യ പിതാവാണ് നിയമിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1961 - 1962 റവ. ഫാ. ജോസഫ് കൂവളളൂർ
1962 - 1964 റവ. ഫാ. സക്കറിയാസ് പൂവത്തുങ്കൽ
1964 - 1965 ശ്രീ. ജി. എം. വർക്കി
1965 - 1975 റവ. ഫാ. അബ്രാഹം വലിയപറമ്പിൽ
1975 - 1981 റവ. ഫാ. അഗസ്ററ്യൻ കടച്ചിറമറ്റം
1981 - 1988 റവ. ഫാ. ജോസഫ് കൂവളളൂർ
1988 - 1995 റവ. ഫാ. മാത്യു തെങ്ങുംമൂട്ടിൽ
1995- 2000 ശ്രീ.ദേവസ്യാ പുതിയിടത്തുചാലിൽ
2000 -2006 റവ. ഫാ. തോമസ് റ്റി. റ്റി. മണിയങ്ങാട്ട്
2006 - 2007 റവ. ഫാ. ജോസ് ഈന്തനാൽ
2007 - 2010 റവ. ഫാ. ജോസഫ് പാനാമ്പുഴ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. തോമസ് പി. ജോസഫ്. (കേരള ഹൈക്കോടതി ജഡ്ജി)
ശ്രീ. വി.ജെ. കുര്യൻ I. A. S (സ് പൈസസ് ബോർഡ് ചെയർമാൻ)


വഴികാട്ടി

<googlemap version="0.9" lat="9.800689" lon="76.728172" zoom="17" width="400" controls="large"> 9.800181, 76.728666 സെൻറ് ജോസഫ് ഇ.​എം എച്ച് എസ്സ്, നീലൂ൪ </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.