സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
എസ്. എ. എൽ. പി. എസ്. എല്ലക്കൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. പ്രൈമറി വിഭാഗത്തിൽ 159 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 78 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു. 3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതമായ സ്കൂൾ കെട്ടിടവും ഉച്ചഭക്ഷണത്തിനായുള്ള പാചകപുരയും സ്കൂളിനുണ്ട്. കൂടാതെ കംപ്യൂട്ടർ ലാബും സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്കായി നൃത്ത, സംഗീത, വാദ്യോപകരണ ക്ലാസ്സുകളും കരാട്ടെ പരിശീലനവും നൽകി വരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഐടി പരിശീലനവും നൽകുന്നു. കൂടാതെ പ്രവൃത്തിപരിചയ ക്ലാസ്സുകളും കലാവിദ്യാഭ്യാസവും സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നടത്തി വരുന്നു. കൂടാതെ എല്ലാ വർഷവും വിജയകരമായി വിവിധ തരം പച്ചക്കറികൃഷികളും നടത്തിവരുന്നു.
മുൻ സാരഥികൾ
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു. • 2003-ൽ ശ്രീ കെ വി ജേക്കബ് വിരമിച്ച ഒഴിവിൽ ശ്രീമതി മോളി തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു. • 2016-ൽ ശ്രീമതി മോളി തോമസ് വിരമിച്ച ഒഴിവിൽ ശ്രീമതി ലിസമ്മ തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
Loading map...
- SH 59 റോഡ് വെള്ളത്തൂവൽ - ആനച്ചാൽ റൂട്ടിൽ മുതുവാൻ കുടിയിൽ നിന്നും നിന്നും എസ്. എ. എൽ. പി. എസ്. എല്ലക്കൽ എത്താം.