ഡയററ് ലാബ് കുറുപ്പംപടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡയററ് ലാബ് കുറുപ്പംപടി | |
---|---|
വിലാസം | |
കുറുപ്പംപടി DIET LAB UP SCHOOL
, KURUPPAMPADY P.O ERNAKULAMകുറുപ്പംപടി പി.ഒ. , 683545 , എറണാകുളം ജില്ല | |
സ്ഥാപിതം | 1864 |
വിവരങ്ങൾ | |
ഫോൺ | 9745603534 |
ഇമെയിൽ | dietlabschoolup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27259 (സമേതം) |
യുഡൈസ് കോഡ് | 32081500211 |
വിക്കിഡാറ്റ | . |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | കുന്നത്ത് നാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | യു പി തലം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 35 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ജി എസ് |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യമാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമിയാ മോൾ ടി ജെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഡയറ്റ് ലാബ് യു പി സ്കൂൾ.1864 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ മലയാളം സ്കൂൾ എന്നും പിന്നീട് ബേസിക് ട്രെയിനിങ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.1986 ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഘട്ടം ഘട്ടമായി ഡയറ്റുകൾ നിലവിൽ വന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ അപ്ഗ്രേഡ് ചെയ്തു കൊണ്ടാണ് ഡയറ്റുകൾ സ്ഥാപിതമായത്. അങ്ങനെ ബേസിക് ട്രെയിനിങ് സ്കൂൾ എന്ന സ്ഥാപനം ഡയറ്റായി മാറുകയും അതിനോട് ചേർന്ന സ്കൂൾ 1991ൽ ഡയറ്റ് ലാബ് സ്കൂളായി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
ചരിത്രം
രായമംഗലം പഞ്ചായത്തിന്റെ ഹൃദയഭാഗമായ കുറുപ്പം പടിയിലാണ് ജില്ലാ പഞ്ചായത്തിന്റെ അതീനതയിൽ 160 വർഷം പഴക്കമുള്ള ഡയറ്റ് ലാബ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടി വിശുദ്ധ മർത്തമറിയം പള്ളി ഇടവകക്കാർ കുറുപ്പംപടിയുടെ സാംസ്കാരിക പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമാണ് ഇത്. പിന്നീട് ഇത് സർക്കാരിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ആദ്യകാലങ്ങളിൽ മലയാളം സ്കൂൾ എന്നും പിന്നീട് ബേസിക് ട്രെയിനിങ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.1986ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ഘട്ടം ഘട്ടമായി ഡയറ്റുകൾ നിലവിൽ വന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ അപ്ഗ്രേഡ് ചെയ്തു കൊണ്ടാണ് ഡയറ്റുകൾ സ്ഥാപിതമായത്. അങ്ങനെ ബേസിക് ട്രെയിനിങ് സ്കൂൾ എന്ന സ്ഥാപനം ഡയറ്റായി മാറുകയും അതിനോട് ചേർന്ന് സ്കൂൾ ഡയറ്റ് ലാബ് സ്കൂൾ ആയി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.1991 മുതൽ ഡയറ്റിന്റെ ഭരണപരമായ നേതൃത്വത്തിലാണ് ലാബ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രത്യേക ഹെഡ്മാസ്റ്റർ ഇല്ലാത്തതിനാൽ ഡയറ്റ് പ്രിൻസിപ്പാളിനാണ് സ്കൂളിന്റെ ഭരണ ചുമതല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.കെ.മാത്യു
2. മേരിവാൾ
3. എം. കൃഷ്ണൻ
4. പി. എബ്രഹാം.
5. യു. കുര്യൻ
6. യു. പത്മനാഭൻ നായർ
7. പി. മത്തായി
8. ജി ഗോവിന്ദൻ
9. എം കോശി
10. എം ആർ മാധവൻ
11. സി എം മാത്യു
12. ടി കെ കേശവൻ
13. എൻ പരമേശ്വര കുറിപ്പ്
14. യു എൽ മറിയം
15. കെ വി കുര്യാക്കോസ്
16. പികെ ഏലിയാമ്മ
17. പി .ചിന്നമ്മ
18. ചിന്നമ്മ എബ്രഹാം
19. കെ ഐ സരസമ്മ
20. എ പി വർക്കി
21. കെ വി ഗീവർഗീസ്
22. പി. ഇട്ടോപ്
23. കെ എം മത്തായി
24. ഒ.എൻ.വാസു
25. പി വി ചെല്ലമ്മ
26. കെ ഇ മത്തായി
27. ജെ രാജമ്മ
28. തങ്കമ്മ പി ചാക്കോ
29. എൻ ഗോപാലൻ പിള്ള
30. പിടി സാറാ
31. വി ജി രാമചന്ദ്രൻ നായർ
32. വി എം കുഞ്ഞു
33. പി എം റേച്ചൽ
34. വി വി ലീല
35. കെ ജി മാത്യു
36. എസ് പ്രഭാകരൻ നായർ
37. കെ സരോജിനി
38. പി.സി ഗംഗാധരൻ
39. ടി കെ ഗോവിന്ദൻ
40. മേഴ്‌സി ജോസഫ്
41. എ കെ രവി
42. ലീലാമ്മ വർഗീസ്
43. വത്സല ജോസഫ്
44. കെ എസ് സുരേന്ദ്രനാഥൻ നായർ
45. പി എ റംലത്ത് ബീവി
46. കെ ആർ ലളിത
47. പി സി കുര്യാക്കോസ്
48. പി ഡി നാരായണൻ നായർ
49. ഇ.അന്നം
50. ടി ഏലിയാമ്മ
51. സി എ ഗോപി
52. ടി കെ ശിവദാസ്
53. സി എൻ ഭാസ്കരൻ
54. ടിജി മധുസൂദനൻ
55. കെ എൻ ശൈല
56. കെ ഇ തങ്കച്ചൻ
57. പി വി രമണി
58. പി എം ശശി
59. പി എം കോരൻ
60. സി എ ഗോപി
61. പി സി ഗംഗാധരൻ
62. ലിസി പോൾ
63. എം വി പ്രിസ്കില്ല
64. കെ ഐ അമ്മിണി
65. ശാന്തമ്മ ചെറിയാൻ
66. മേരി ഫിലിപ്പ്
67. ഇ.ഡി സാവിത്രി ദേവി
68. എം എസ് ലളിതാംബിക
69. വി കെ വിലാസിനി
70. എ കുറുമ്പ
71. എ ബി മായ
72. അജി കെ എൻ
73. അജിത ടി ടി
74. പ്രഭാകരൻ സി വി
75. വത്സ പി മണി
76. കെ എം രാജു
77. കുമാരി കെ എ
78. മിനി ജോസഫ്
79. മിനി പോൾ
80. അനി അവറാച്ചൻ
81. ഷീജ എം എ
82. ലിസി പി എം
83. ശ്രീകുമാർ എം എം
84. ലക്ഷ്മി ജെ
85. നൈസിക്കുട്ടി കെ. ഇ
86. അഞ്ചു കെ എ
87. മേരി റേയ്ച്ചൽ വി. ജെ
88. വീണ കെ.എസ്
89. മുബീന എ കെ
90. കല പി എസ്
91. അശ്വതി സതീശൻ
92. സിബി വർഗീസ്
93. അശ്വതി ശശി
നേട്ടങ്ങൾ
ഭൗതികം:
ആൺ പെൺകുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ, ഓപ്പൺ എയർ സ്റ്റേജ്, കളിസ്ഥലം, റാമ്പുകൾ, കിണർ
അക്കാദമികം:
ശാസ്ത്രമേളയിൽ ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേഖലകളിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പൊതുവിജ്ഞാനം ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സഭാം ഇല്ലാതാക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
സാമൂഹികം:
പിടിഎയുമായി മികച്ച ബന്ധം നിലനിർത്തുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥി പൂർവ്വ അധ്യാപകൻ എന്നിവർ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. ചുറ്റുവട്ടത്തുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളിനെ സഹായിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. മഹാകവി ജി ശങ്കരക്കുറുപ്പ്
2. ഡോ. ഡി ബാബു പോൾ (IAS )
3. ഡി.റോയ് പോൾ (IAS )
4. ഡോ. എൻ കെ ഉണ്ണികൃഷ്ണൻ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|