സഹായം Reading Problems? Click here


ഗവ.എൽ പി എസ് തുരുത്തിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(25418 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ പി എസ് തുരുത്തിശ്ശേരി
School-photo.png
വിലാസം
അത്താണി പി ഒ

തുരുത്തിശ്ശേരി
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04842475788
കോഡുകൾ
സ്കൂൾ കോഡ്25418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലഅങ്കമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം36
പെൺകുട്ടികളുടെ എണ്ണം15
വിദ്യാർത്ഥികളുടെ എണ്ണം51
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സ സി വി
പി.ടി.ഏ. പ്രസിഡണ്ട്മനോജ് വി കെ
അവസാനം തിരുത്തിയത്
18-07-2019Elby


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ഈ സ്‌കൂൾ ആരംഭിച്ചത് 1912 ൽ ആണ് .അത് തുരുത്തിശ്ശേരി ഭാഗത്താണ് ആരംഭിച്ചത് .1912 ൽ ആരംഭിച്ചെങ്കിലും ഇന്നത്തെ നിലയിൽ പൂർത്തിയായതു 1918 ജൂണിൽ ആണ് .തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് .തുരുത്തിശ്ശേരി ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം അത്താണി ഭാഗത്തേക്കു മാറ്റി പണിയുകയാണുണ്ടായത്.സ്‌കൂളിന്റെ മുൻവശം ദേശീയപാതയും പിറകിലും വടക്കുഭാഗത്തുംഎം .എ .എച്.എസ് വക ഗ്രൗണ്ടും തെക്കുഭാഗത്തായി മേക്കാട് ഭാഗത്തേക്കു പോകുന്ന വഴിയുമാണ്.

             പണ്ട് ഈ സ്‌കൂളിന്റെ മുറ്റത്തു കൂടി കാളവണ്ടികളും മറ്റു വാഹനങ്ങളും പോയിരുന്നതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന് വിട്ടു കിട്ടിയ ഒരു സ്ഥാപനമെന്ന നിലയിൽ സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത് അധികൃതർ പരിശ്രമിച്ചിട്ടുണ്ട്.ഇപ്പോൾ സ്കൂളിന് ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട് 
          കുറെ വർഷങ്ങൾക് മുൻപ് ഏകദേശം 20 ൽ പരം ഡിവിഷനുകളും 800 ൽ പരം കുട്ടികളും ഇവിടെ പേടിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു .തൊട്ടടുത്തുള്ള ഹൈ സ്കൂൾ ആയ എം .എ .എച്.എസ്‌ ൽ 5 -ആം ക്‌ളാസിൽ പ്രവേശനം ലഭിക്കുന്നതിനു വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടത്തെ നാലാം ക്‌ളാസിൽ കുട്ടികളെ കൊണ്ടുവന്നു ചേർത്തിരുന്നു .
         എന്നാൽ തൊട്ടടുത്ത് അത്താണി അസീസി എൽ പി സ്‌കൂൾ എന്ന അൺഎയ്ഡഡ് വിദ്യാലയവും പിന്നീട് തുരുത്തിശ്ശേരി സിംഹാസന പള്ളി വകയായി മാർ അത്തനേസിയസ്‌ എൽ പി സ്‌കൂളും തുടങ്ങിയതോടെ ഇവിടെ ഒന്നാം ക്‌ളാസിൽ കുട്ടികളുടെ പ്രവേശനം കുറയാൻ തുടങ്ങി. കൂടാതെ രക്ഷിതാക്കളുടെ സർക്കാർ സ്‌കൂളുകളോടുള്ള മനോഭാവവും കുട്ടികൾ കുറയാൻ കാരണമായി. അത് കൂടാതെ തുരുത്തിശ്ശേരി ഭാഗത്തു നിന്നും കുട്ടികൾക്കു ദേശീയപാത മുറിച്ചു കടന്നു വരിക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .എപ്പോഴും വാഹനങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോകുന്നതിനാൽ കുട്ടികളെ സ്‌കൂളിന്റെ എതിർഭാഗത്തുള്ള രക്ഷിതാക്കൾ ഇവിടെ ചേർക്കാൻ മടിക്കുന്നു .
                   എന്നിരുന്നാലും ഇ അധ്യയന വർഷത്തെ ഹാജർനില  മുൻവർഷത്തേക്കാൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്തിന്റെയും സ്കൂൾ സപ്പോർട്ടിങ് ഗ്രുപ്പിന്റെയും പൂർവ്വവിദ്യാര്ഥികളുടെയും ശ്രമഫലമായി സാധിച്ചു 
  


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൗലോസ് സർ  
എൽ ശാരദ ടീച്ചർ

ലീലാവതി കുഞ്ഞമ്മടീച്ചർ 
പി കെ മത്തായിസർ
 
എം ആർ നളിനിയമ്മടീച്ചർ 
സുകുമാരി ടീച്ചർ 
കെ വി ആന്റണിസർ 

ലീലാമ്മ ജോസഫ്ടീച്ചർ

ഫിൽസമ്മ ജേക്കബ് ടീച്ചർ 
സരള ടീച്ചർ 
ജെസ്സി ടീച്ചർ 
എം എൽ ശാരദ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . കൊച്ചുമറിയം(ഡോക്ടർ )
2. ആദായി (കാനറാ ബാങ്ക് മാനേജർ )
3 .ഏലിയാസ് പി മാത്യു (അന്തരിച്ചു )(അസിസ്റ്റന്റ് എഞ്ചിനീയർ)
4 .സി എ കുമാരൻ (ട്രഷറി ഓഫിസർ ) 
5 .അന്തരിച്ച പി കെ വര്ഗീസ്
6 .പി പി പാപ്പച്ചൻ (ടെൽക് )
7 .വി എ .കുമാരി

വഴികാട്ടി

Loading map...