ജി.എൽ.പി.എസ് മുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മുള്ളി | |
---|---|
വിലാസം | |
മുള്ളി മുള്ളി , ചാവടിയൂർ പി.ഒ. , 678581 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഇമെയിൽ | glpsmully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21821 (സമേതം) |
യുഡൈസ് കോഡ് | 32060100203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസിയാ ബീഗം എം |
പി.ടി.എ. പ്രസിഡണ്ട് | മുരുകേശൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ,മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ,അട്ടപ്പാടി ബ്ലോക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ,താവളം-ഊട്ടി റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുള്ളി എന്ന വനവാസി ഊരിലാണ് മുള്ളി ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1972 ൽ സ്ഥാപിതമായ ഈ പ്രൈമറി വിദ്യാലയം ,പുഴയോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് 2021 നവംബർ 1 മുതൽ റോഡിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറി പ്രവർത്തനം തുടരുന്നു .
ചരിത്രം
കേരളത്തിന്റെ അതിർത്തിയിൽ തമിഴ്‌നാടിനോട് ചേർന്ന് കിഴക്കൻ അട്ടപ്പാടിയിലെ.,പുതൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മുള്ളി എന്ന സ്ഥലത്താണ് മുള്ളി ഗവ:എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972 ൽ മേലെ മുള്ളി അമ്പലത്തിനോട് ചേർന്ന് ഒരു പുൽചാളയിലാണ് സ്‌കൂൾ ആരംഭിച്ചത്.മേലേമുള്ളിയിലെ മണിവേലു എന്ന വ്യക്തി ഇഷ്ടദാനമായി കൊടുത്ത ഒരേക്കർ ഭൂമിയിലാണ് പുല്ലുമേഞ്ഞ ഈ സ്കൂൾ ഉണ്ടായിരുന്നത്.അവിടെ കുടിവെള്ളം ഉണടായിരുന്നില്ല .ഈ സാഹചര്യത്തിൽ മേലേമുള്ളിയിലെ മരുത മൂപ്പൻ വാക്കാൽ കരാർ നൽകിയ സ്ഥലത്തേക്കു സ്‌കൂൾ മാറ്റപ്പെട്ടു.ഈ സ്ഥലത്തിന് ആധാരമോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. തുടക്കകാലത്തു ആദിവാസി സമൂഹത്തിലെ ഇരുള ,കുറുമ്പ വിഭാഗത്തിൽപെട്ട ആളുകളാണ് ഇവിടെ താമസിച്ചു വന്നിരുന്നത്.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ.2022 ആയിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ സ്‌കൂൾ താഴെമുള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.ഇരുള വിഭാഗം ആളുകളാണ് ഇപ്പോൾ ഇവിടെ അധിവസിക്കുന്നതു.
സമൂഹത്തിന്റെ വിവിധ തുറകളിൽ മഹനീയ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന നിരവധി സാധാരണക്കാരും ഉന്നതരുമായ ആളുകൾ ഈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഹാഡ്‌സ് നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത് .നാല് ക്ലാസ്സ് മുറികളും സൗകര്യപ്രദമായ സ്റ്റാഫ് റൂമും അതിനുള്ളിൽ പ്രധാനാധ്യാപകന് പ്രത്യേകം ഓഫീസ് മുറിയും ( അനുബന്ധ ശൗചാലയത്തോടു കൂടിയത്) കുട്ടികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളും നിലവിൽ ഉണ്ട്.പാചകപ്പുര, അല്പം സൗകര്യം കുറവാണെങ്കിലും നിലവിൽ ഉണ്ട് .പൊതു പരിപാടികൾക്കായി ഹാൾ പോലുള്ള സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .അതുപോലെ ഒരു ലൈബ്രറിയും ആവശ്യമാണ്.പല വഴികളിലൂടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1.കല്യാണിക്കുട്ടി എൻ വി
2.അബ്ബാസ് പി കെ
3.സരോജിനി 2015 -19
4.രഘുനാഥൻ 2019-20
5.റസിയ ബീഗം എം 2021-(തുടരുന്നു)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണ്ണാർക്കാട് നിന്നും 57 കിലോമീറ്റർ അകലെ ,താവളം മുള്ളി റോഡിൽ,മുള്ളി ചെക്ക് പോസ്റ്റിനു 200 മീറ്റർ മുന്നേ തിരിഞ്ഞു മുന്നൂറു മീറ്റർ മേലേമുള്ളി ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാം.
- മണ്ണാർക്കാട് -ആനക്കട്ടി റോഡിൽ ,ചന്തക്കടയിൽ നിന്ന് വലത്തോട്ട് 25 കിലോമീറ്റർ സഞ്ചരിച്ചാൽ ,നേരത്തെ പറഞ്ഞ ചെക്കു പോസ്റ്റിനു മുൻപുള്ള കവലയിൽ തിരിഞ്ഞു ,ആദ്യം പറഞ്ഞത് പോലെ തന്നെ എത്താം.
- കോയമ്പത്തൂരിൽനിന്നും ,കോയമ്പത്തൂർ -മഞ്ചൂർ(കാരമട ) റോഡിൽ 53 കിലോമീറ്റർ സഞ്ചരിച്ചു മുള്ളി ചെക്ക് പോസ്റ്റിൽ നിന്നും മേലേമുള്ളി ഭാഗത്തേക്ക് 500 മീറ്റർ വന്നാലും സ്‌കൂളിൽ എത്തും. കോട്ടത്തറ,ചന്തക്കടയിൽ നിന്ന് മാത്രമേ ബസ് സൗകര്യം ഉള്ളൂ.രാവിലെ 9 മണിക്കും ഇങ്ങോട്ടും വൈകിട്ട് 4 മണിക്ക് അങ്ങോട്ടും ഉള്ള ഒരു ബസ് ആണ് യാത്രാമാർഗം .കോയമ്പത്തൂർ -മഞ്ചൂർ(കാരമട) റോഡിലും ബസുകൾ ലഭ്യമാണ്.
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21821
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ