16718/ചരിത്രം/കൂടുതൽ വായിക്കുക
< 16718
1919 ലാണ് ഒന്നു മുതൽ അഞ്ച് വരെയുള്ള എലി മെൻററി സ്കൂളായി അംഗീകാരം ലഭിച്ചത്. ആദ്യകാലത്തെ ഹെഡ് മാസ്റ്റർ കെ എം ശങ്കരൻ ഗുരുക്കൾ ആയിരുന്നു. 1924 സ്കൂൾ മിക്സഡ് സ്കൂളായി മാറി. 1945 മുതൽ വി കെ രാമൻ ഗുരുക്കൾ ആയിരുന്നു സ്കൂളിൻറെ മാനേജർ. 1961 അഞ്ചാം ക്ലാസ് നിർത്തലാക്കി രാമൻ ഗുരുക്കളുടെ മരണത്തിനുശേഷം 1990 മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജറായ ലക്ഷ്മിക്കുട്ടിഅമ്മയിൽ വന്നുചേർന്നു.നൂറു വർഷത്തെ പഴക്കമുള്ള ഈ സ്കൂളിൽ വില്യാപ്പള്ളി വള്ളിയാട് പ്രദേശങ്ങളിലെ ഇന്നത്തെ ഭൂരിഭാഗവും ഇന്നത്തെ പ്രായം കൂടിയവരിൽ ഭൂരിഭാഗവും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.ഡോക്ടർമാർ, എൻജിനീയർമാർ, വക്കീലന്മാർ, അദ്ധ്യാപകർ, പ്രവാസികൾ, സാമൂഹിക പ്രവർത്തകർ, സാധാസാധാരണക്കാരായ തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഒരുപാട് സജ്ജനങ്ങൾ ഈ സ്കൂളിൻറെ മുതൽക്കൂട്ടാണ്.