ജി.യു.പി.എസ് തില്ലങ്കേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് തില്ലങ്കേരി | |
---|---|
വിലാസം | |
വാഴക്കാൽ തില്ലങ്കേരി,പി ഒ തില്ലങ്കേരി , 670702 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0490-2405012 |
ഇമെയിൽ | gupst123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14857 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പടുവിലാൻ കൃഷ്ണൻ നമ്പ്യാർ മുൻകൈ എടുത്ത് നിലത്തെഴുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാരുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയമായി പുനസ്ഥാപിച്ചു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്‍കരണത്തിന്റെ ഭാഗമായി ഗവ യു പി സ്‍കൂൾ തില്ലങ്കേരി എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്‍കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ,അധ്യാപകർ,നാട്ടുകാർ,എന്നിവരുടെ നിരന്തര പരിശ്രമഫലമായി കണ്ണൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവും 67 സെന്റ് സ്ഥലവും ഉടമയ്‍ക്ക് വില നൽകി ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
67 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. സ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2500ലധികം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.ശാസ്‍ത്ര,സാമൂഹിക വിഷയങ്ങൾ നിരീക്ഷിച്ചും പരീക്ഷിച്ചും പഠിക്കാനാവശ്യമായ ധാരാളം സാമഗ്രികൾ ഈ വിദ്യാലയത്തിലുണ്ട്. ക് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ക്ലാസ് മുറികളിൽപ്രൊജക്ടർ,5,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ് സർവ്വീസ് നടത്തിവരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഫലപ്രദമായി പഠനം നടത്താൻ ഉതകുന്ന കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി
നമ്മുടെ വിദ്യാലയത്തിന്റെ തനതു പ്രവർത്തനമാണ് കൃഷി. അതോടൊപ്പം സർക്കാർ നടപ്പിലാക്കിയ 'പാഠം ഒന്ന് പാടത്തേക്ക് ' എന്ന പദ്ധതി ഇതിന്റ മാറ്റ് കൂട്ടി.പി.ടി.എ യുടെ പൂർണ പിന്തുണയോടെ നെൽകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു.
മാനേജ്‌മെന്റ്: പൊതു വിദ്യാലയം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ ജില്ലയിൽ ഉളിയിൽ-തില്ലങ്കേരി റോഡിൽ നിന്നും 3 കി.മി. അകലത്തായി വാഴക്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- തില്ലങ്കേരി ടൗണിൽ നിന്നും ഉളിയിൽ ഭാഗത്തേക്ക് 1.2 കി.മി. അകലത്തായി വാഴക്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- സ്കൂൾ ഫോൺ :0490-2405012