എ.യു.പി.എസ്. പിലാച്ചിക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്. പിലാച്ചിക്കര | |
|---|---|
| വിലാസം | |
കൂരാംകുണ്ട് പ്ലാച്ചിക്കര പി.ഒ. , 671534 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | nssaupsplachikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12436 (സമേതം) |
| യുഡൈസ് കോഡ് | 32010600418 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| ബി.ആർ.സി | ചിറ്റാരിക്കാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസറഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | വെള്ളരിക്കുണ്ട് |
| ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | മാനേജ് മെൻറ് |
| സ്കൂൾ വിഭാഗം | യു.പി വിഭാഗം |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പൊയ്യക്കര തങ്കമണി |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് കെ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിർമല ബിജു |
| അവസാനം തിരുത്തിയത് | |
| 06-08-2025 | 12436wiki |
ചരിത്രം
പഴയ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്ലാച്ചിക്കരയിലെ ശ്രീ പൈനി ചാത്തു നായരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി നിലവിൽ വന്നു. സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ സി എം കുഞ്ഞിരാമൻ നായർ സ്കൂളിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതോടെ ഒരു ജനതയുടെ ആശയ അഭിലാഷമായ സ്കൂൾ 1952 നിലവിൽ വന്നു. ആദ്യകാലത്ത് പ്രായപരിധിയില്ലാതെ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. ബളാൽ, പുങ്ങംചാൽ, പാത്തിക്കര, പുന്നക്കുന്ന്,വെള്ളരിക്കുണ്ട്, ബിരിക്കുളം, അട്ടക്കാട്, പ്ലാച്ചിക്കര,മാങ്ങോട് തുടങ്ങിയ പ്രദേശത്തെ കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമകൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1954 ൽ മാണി ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സുകുമാരി ടീച്ചർ,കെ ആർ കേശവൻ മാസ്റ്റർ, എ ടി മറിയാമ്മ ടീച്ചർ, കെ ടി ഏലിയാമ്മ ടീച്ചർ,ജി കരുണാകരൻ മാസ്റ്റർ, ആനിയമ്മ ടീച്ചർ, അന്നമ്മ ടീച്ചർ, സരസ്വതി ടീച്ചർ, മേരി ടീച്ചർ, പി ഉണ്ണിക്കുട്ടൻ മാസ്റ്റർ, സൂര്യനാരായണൻ മാസ്റ്റർ, ശോഭന ടീച്ചർ തുടങ്ങിയവർ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു. 2023 ജൂൺ മുതൽ പൊയ്യക്കര തങ്കമണി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ വിദ്യാലയന്തരീക്ഷം. വൈദ്യുതീകരിച്ച മികച്ച ക്ലാസ് മുറികൾ. കംപ്യൂട്ടർ പഠനസൗകര്യത്തിനായി ഐ ടി ലാബ്. സയൻസ് പരീക്ഷണങ്ങൾക്കായുള്ള സയൻസ് ലാബ് സൗകര്യം. ശുദ്ധീകരിച്ച കുടിവെള്ളം. ഗ്യാസ് അടുപ്പുകളും വിറകടുപ്പുകളും ചേർന്നുള്ള പാചകപ്പുര.പോഷകസമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം. ക്ലാസ്സ്‌മുറികളിൽ സൗണ്ട് ബോക്സ് സിസ്റ്റം. കായികപരിശീലനത്തിനുള്ള കളിസ്ഥലം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ.
മുൻ സാരഥികൾ
ശ്രീ. രാമകൃഷ്ണൻ നമ്പ്യാർ
ശ്രീ.മാണി മാസ്ററർ
ശ്രീമതി.സുകുമാരി ടീച്ചർ
ശ്രീ.കെ.ആർ.കേശവൻ
ശ്രീമതി.എ.ററി.മറിയാമ്മ
ശ്രീമതി.കെ.ടി.ഏലിയാമ്മ
ശ്രീ.ജി.കരുണാകരൻ
ശ്രീമതി.ആനിയമ്മ
ശ്രീമതി.അന്നമ്മ
ശ്രീമതി.സരസ്വതിയമ്മ
ശ്രീമതി.മേരി
ശ്രീ.പി.ഉണ്ണിക്കുട്ടൻ
ശ്രീ.എം.സൂര്യനാരായണൻ
ശ്രീമതി.ശോഭന.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഭീമനടി വെള്ളരിക്കുണ്ട് റോഡിൽ പ്ലാച്ചിക്കര