എ.യു.പി.എസ്. പിലാച്ചിക്കര/ചരിത്രം
പഴയ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്ലാച്ചിക്കരയിലെ ശ്രീ പൈനി ചാത്തു നായരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി നിലവിൽ വന്നു. സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ സി എം കുഞ്ഞിരാമൻ നായർ സ്കൂളിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതോടെ ഒരു ജനതയുടെ ആശയ അഭിലാഷമായ സ്കൂൾ 1952 നിലവിൽ വന്നു. ആദ്യകാലത്ത് പ്രായപരിധിയില്ലാതെ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. ബളാൽ, പുങ്ങംചാൽ, പാത്തിക്കര, പുന്നക്കുന്ന്,വെള്ളരിക്കുണ്ട്, ബിരിക്കുളം, അട്ടക്കാട്, പ്ലാച്ചിക്കര,മാങ്ങോട് തുടങ്ങിയ പ്രദേശത്തെ കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമകൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1954 ൽ മാണി ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സുകുമാരി ടീച്ചർ,കെ ആർ കേശവൻ മാസ്റ്റർ, എ ടി മറിയാമ്മ ടീച്ചർ, കെ ടി ഏലിയാമ്മ ടീച്ചർ,ജി കരുണാകരൻ മാസ്റ്റർ, ആനിയമ്മ ടീച്ചർ, അന്നമ്മ ടീച്ചർ, സരസ്വതി ടീച്ചർ, മേരി ടീച്ചർ, പി ഉണ്ണിക്കുട്ടൻ മാസ്റ്റർ, സൂര്യനാരായണൻ മാസ്റ്റർ, ശോഭന ടീച്ചർ തുടങ്ങിയവർ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു. 2023 ജൂൺ മുതൽ പൊയ്യക്കര തങ്കമണി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം തുടരുന്നു.