ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

പച്ചയുടയാടയണിഞ്ഞോരെന്നമ്മ
ഭൂമിയെ ഞാൻ തന്നെ മലിനയാക്കി
മരംവെട്ടി കുന്നുനികത്തി പാടംനിരത്തി
ദുരയകറ്റുവാനേറെ പാതകം ചെയ്തു
മണൽവാരി പുഴയെ കൊന്നു ഞാൻ
കാടുകയ്യേറിയവിടെയധികാരിയായി
പടുതുയർത്തിയ സൗധങ്ങളാഞ്ഞു തുപ്പിയ
പുക മലിനമാക്കിയെന്നമ്മതൻ മേനിയെ
അറഞ്ഞില്ലറിയാൻ ശ്രമിച്ചില്ല ഞാൻപിന്നെയും
സ്വരുക്കൂട്ടുവാൻ പാഴ്ശ്രമം നടത്തീ വൃഥാ
സ്വയം ശവക്കുഴിമാന്തും ഭോഷനെന്നറിയാതെ
പിന്നെയും പാഴ് വേലയേറെ ഞാൻ ചെയ്തു
തണ്ണീരല്ലിന്നു പുഴ വഹിക്കുന്നു മാലിന്യം
ശ്വസിക്കാനില്ല ശുദ്ധവായു പോലുമതും വിഷം
പശിയാറ്റില്ല കോൺക്രീറ്റുവൃക്ഷങ്ങളവ
യെൻ ബുദ്ധി തൻമനോഹാരിതയായ് കണ്ടൂ
തെറ്റീ, വഴിതെറ്റിയെന്നിന്നറിയുന്നു
ഞാനിനിയെത്ര കാതം പിറകിൽ പോകണം
പൂവും പൂവണ്ടുപൂമ്പാറ്റ മൂളിപ്പറക്കുന്ന
പഴയ ഭൂമിയെയൊന്നു കണികാണുവാൻ.

അൽഫി
10 ഇ ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത