ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/മാളുവിന്റെ ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
മാളുവിന്റെ ദിവസം

എന്നും വൈകി എഴുന്നേൽക്കാനാണ് മാളുവിന്‌ ഇഷ്ടം .എങ്കിൽ പിന്നെ സ്കൂളിൽ അച്ഛന്റെ വണ്ടിയിൽ പോകാമല്ലോ .മാത്രവുമല്ല പോകുന്ന വഴി സാബുചേട്ടായുടെ കടയിൽ നിന്നും വർണ്ണ കടലാസ്സിൽ പൊതിഞ്ഞ മിഠായും കഴിക്കാലോ ....... ഒരു ദിവസം മാളു പതിവിലും വൈകി എഴുന്നേറ്റു . മോളെ വേഗം റെഡി ആയിക്കോളൂ .ഇന്ന് ഒത്തിരി വൈകിപ്പോയല്ലോ . ശരി അമ്മെ .ഞാൻ ഇപ്പൊ റെഡി ആവാം .അങ്ങനെ അച്ഛന്റെ വണ്ടിയിൽ സ്കൂളിൽ എത്തിയപ്പോൾ മുറ്റത്തു അസംബ്ലി തുടങ്ങിയിരുന്നു . . "മോളെ അസംബ്ലി ആണല്ലോ , എന്ത് ചെയ്യും ? " സാരമില്ലച്ഛ , ഞാൻ ക്ലാസ്സിൽ ബാഗ് വച്ചിട്ട് വരാം . അങ്ങനെ മാളു ക്ലാസ്സിൽ എത്തി . കുറച്ചു കഴിഞ്ഞപ്പോൾ അസംബ്ലി കഴിഞ്ഞു കുട്ടികൾ എല്ലാവരും ക്ലാസ്സിൽ വന്നു .. കൂടെ ക്ലാസ് ടീച്ചറും . ഇന്ന് ആരാണ് അസ്സംബ്ലിയിൽ വരാതിരുന്നത് ? " ടീച്ചർ എല്ലാവരെയും നോക്കികൊണ്ട്‌ ചോദിച്ചു .മറ്റുള്ളവരുടെ കണ്ണുകൾ മാളുവിന്റെ നേർക്ക് തിരിഞ്ഞു . പെട്ടന്ന് മാളു ചാടി എഴുന്നേറ്റു. ഉടൻ തന്നെ ടീച്ചർ ചോദിച്ചു " ബാക്കി എല്ലാവരും വന്നു , നിനക്ക് മാത്രം എന്താ മാളു ഇത്ര താമസം ?" അവൾ പറഞ്ഞു " . ടീച്ചർ , ഞാൻ ക്ലാസിൽ ബാഗ് വൈക്കാൻ വന്നപ്പോൾ ഇവിടം ആകെ കടലാസ്സ് കഷ്ണങ്ങളും മണ്ണും പെൻസിലിന്റെ അവശിഷ്ടങ്ങളും കൊണ്ട് വൃത്തിഹീനമായി കിടക്കുകയായിരുന്നു . അത് വൃത്തിയാക്കിയപ്പോഴേക്കും സമയം പോയതും അസംബ്ലി കഴിഞ്ഞതും ശ്രദ്ധിച്ചില്ല ..സോറി ടീച്ചർ ." മാളു തന്റെ കുഞ്ഞു കൈ ടീച്ചറിന് മുന്നിലേക്ക് നീട്ടി .. ടീച്ചർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മാളുവിനെ സ്നേഹത്തോടെ ചേർത്തുനിർത്തി .എന്നിട്ടു പറഞ്ഞു . " നോക്ക് കുട്ടികളെ, നമ്മുടെ വീടുപോലെ തന്നെ ആണ് നമ്മൾ പഠിക്കുന്ന ഈ വിദ്യാലയവും .എന്നും ശുചിയാക്കി പരിപാലിക്കേണം .എങ്കിലേ ആരോഗ്യമുള്ള ശരീരത്തോടും മനസിനോടുമൊപ്പം വൃത്തിയുള്ള ഒരു ചുറ്റുപാടും നമുക്കുണ്ടാവൂ . പിറ്റേ ദിവസം അസ്സംബ്ലിയിൽ പ്രധാനാധ്യാപികയും സഹാധ്യാപകരും കൂട്ടുകാരും മാളുവിനെ കരഘോഷത്തോടെ അഭിനന്ദിച്ചു . മാളുവിന്‌ വളരെ സന്തോഷമായി .വേഗം വീട്ടിലേക്കു വച്ച് പിടിച്ചു . നടന്ന കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറയണം .എന്തൊരു സന്തോഷമായിരിക്കും അച്ഛന്റെയും അമ്മയുടെയും മുഖത്തു !!! മാളു അറിയാതെ ചിരിച്ചു പോയി ....

മറുവ
3 A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ