ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/കോറോണേ നീ എന്തിന് വന്നു ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണേ നീ എന്തിന് വന്നു ?


കൊതിയുണ്ടെനിക്കെന്റെ കൂട്ടരേ കാണാൻ ..
കൊതിയുണ്ടവർക്കൊത്തു കൂടെ കളിക്കാൻ

കൊതിയുണ്ടെനിക്കെന്റെ നാടിനെ കാണാൻ
കൊതിയുണ്ടവർക്കൊത്തു നന്മകൾ ചെയ്യാൻ

കൊതിയുണ്ടെനിക്കെന്റെ ക്ലാസ്സിലിരുന്നിട്ട്
പാട്ടുകളൊന്നൊന്നായ് താളത്തിൽ ചൊല്ലുവാൻ

ഒന്നിനും പറ്റാതെ പേടിപ്പെടുത്തുവാൻ
എന്തിന് വന്നിന്നു ചൈനയിൽ നിന്നുനീ ??


 

നമിഷ് ലാൽ
I A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത