ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/കരുതാം ശുചിത്വത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം ശുചിത്വത്തെ

ആരോഗ്യം വൃത്തി വെടുപ്പു ശുദ്ധി എന്നിവയെ പൊതുവെ പറയുന്നതാണല്ലോ .ശുചിത്വം വ്യക്തി ശുചിത്വം , ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയെ എല്ലാം നല്ല ശുചിത്വ ശീലങ്ങൾ എന്ന് പൊതുവെ പരയാം . ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായിമയാണ് പല രോഗങ്ങൾക്കും കാരണം .
വ്യക്തിശുചിത്വം - ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടുന്ന അനവധി ശീലങ്ങൾ ഉണ്ട് . ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. നഖം വെട്ടി വൃത്തിയാക്കുക, രണ്ടു നേരവും പല്ലു തേക്കുക,കുളിക്കുക വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കുക .പുറത്തു നടക്കുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക . മലമൂത്രവിസർജ്ജനം ശുചിമുറികളിൽ മാത്രം ശീലിക്കുക ,ശേഷം സോപ്പിട്ടു കൈ കഴുകുക. സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക ,. വ്യായാമം നിത്യവും ശീലിക്കുക പരിസര ശുചിത്വം - ജീവനുള്ളവസ്തുക്കൾ പരസ്പരം ആശ്രയിച്ചു കഴിയുന്ന ഈ ജീവ മണ്ഡലത്തിനു കോട്ടം തട്ടുന്ന ഒരു പ്രവർത്തനവും നടത്താതിരിക്കുക കാരണം നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് .ഇല്ലെങ്കിൽ മഹാ മാരികളും മാറാവ്യാധികളും കൊണ്ട് നാം കഷ്ട്ടപെടുകയേ ഉള്ളു

ദേവിക പി എസ്
II B ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം