ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖമാർ

ആശുപത്രിയിൽ പെട്ടെന്ന് കൊണ്ടുവന്ന ഒരു രോഗിയെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത അറിഞ്ഞത്. ഇവിടെയും കൊറോണ രോഗികളെ പ്രവേശിപ്പിക്കുന്നു.ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. ഇനി എന്ത് ചെയ്യും ?? അടുത്തയാഴ്ച നൈറ്റ് ആണ് .പ്രായമായ അച്ഛനും അമ്മയും വീട്ടിൽ ഉണ്ട്.കുഞ്ഞും ചെറുതാണ്.പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ജോലി കൂടും.പറഞ്ഞിട്ട് കാര്യമില്ല. ജോലി ഇതായി പോയില്ലേ പോസിറ്റീവ് കേസുകൾ കൂടിയാൽലീവ് പോലും കിട്ടില്ല.<
വേണ്ട താനെന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ..ലോകം മുഴുവൻ ഇപ്പോൾ ഈ വൈറസിനെ തുരത്താൻ ഉള്ള നെട്ടോട്ടത്തിലാണ്. തൻറെ കൂട്ടുകാരും ഇതേ അവസ്ഥയിലാണ് ഉടനെതന്നെ ഈ മഹാമാരിയെ തോൽപ്പിക്കണം .എല്ലാവരും ഒരുമിച്ച് കൈകോർത്ത് നിൽക്കണം .പ്രയാസങ്ങൾ ഉണ്ടാകും... ദിവസങ്ങൾ എത്ര പെട്ടെന്നാണ് കഴിഞ്ഞത്.ആദ്യത്തെ രോഗികൾ ഇന്ന് ഡിസ്ചാർജ് ചെയ്യുകയാണ്.പരിചരിച്ച ഞങ്ങൾക്ക് ഇനിയും പോകാറായി ട്ടില്ല. നിരീക്ഷണത്തിൽ തുടരണം.പെട്ടെന്ന് എൻറെ മുന്നിലെത്തിയ ആ വൃദ്ധ എൻറെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു......ഭൂമിയിലെ മാലാഖ മാരാണ് നിങ്ങൾ.....

ഒലിവിയ സിൽവസ്റ്റർ
6 A ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കഥ