ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ കൊറോണ- തേങ്ങലും വിങ്ങലും
കൊറോണ- തേങ്ങലും വിങ്ങലും
ലോകം വലിയ ഭീതിയുടെ നടുവിൽ ആണ്. ഭൂമി ഒട്ടാകെ വ്യാപിച്ച് കിടക്കുന്ന കൊറോണ എന്ന മാരകമായ രോഗത്തെ അതിജീവിക്കാൻ ജാഗ്രതയുടെ ചരടുകൾ നാം മുറുകെ കെട്ടി മുൻകരുതലുകൾ എടുത്തുകൊണ്ടിരിക്കുകയാണ്.'ഉത്കണ്ഠ വേണ്ട ഉണർവ് മാത്രം മതി' എന്ന ഒറ്റ വാക്യം മാത്രം ആശ്രയിച്ചുള്ള മുന്നോട്ട് പോക്കിലും ചിലരുടെയൊക്കെ ജീവിതത്തിൽ കൊറോണ ബാധിക്കാതെ തന്നെയുള്ള വേദനകളും തേങ്ങലുകളും കോലം തുള്ളുകയാണ് . ലോകത്തെ കൊറോണയുടെ വ്യാപനത്തിൽ നിന്നും രക്ഷിക്കാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നെട്ടോട്ടമോടുന്ന വളരെയേറെ ജീവിതങ്ങളെ നമുക്ക് കാണാൻ ഇന്ന് സാധിക്കും. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരും, പോലീസുകാർ ഉൾപ്പെടെയുള്ള നിയമപാലകരും അങ്ങനെ എത്രയെത്ര ജീവിതങ്ങൾ കൊറോണ യുടെ പട മുഖത്ത് യുദ്ധ സജ്ജരായി നിൽക്കുന്നു. നാടിൻറെ രക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും വില വെക്കാതെ ആണ് അവർ ഒറ്റക്കെട്ടായി പലവഴികളിലൂടെ മുന്നോട്ടുനീങ്ങുന്നത്. വിലപ്പെട്ട ബന്ധങ്ങളിൽ നിന്നും വേറിട്ട്, ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ആത്മനാ വെടിഞ്ഞ്, അവർ നാടിൻറെ നന്മയ്ക്കായി നീങ്ങുന്ന വേളയിൽ, നോവുന്ന പല മനസ്സുകളെ കുറിച്ച് ചിന്തിക്കാൻ ആരും തന്നെ ഉണ്ടാവുകയില്ല . ആരോഗ്യ പ്രവർത്തകരുടെ യും നിയമപാലകരുടെ യും ഈ പോരാട്ടത്തിന് കരുത്താർജ്ജിക്കാൻ അവർക്ക് ബാക്കിയുള്ളവരുടെ പ്രാർത്ഥനകളും സ്നേഹവും മാത്രമേ ഉള്ളൂ. അമ്മയെ പിരിഞ്ഞ് നിൽക്കുന്ന മക്കളുടെയും അമ്മമാരുടെയും വേദന, പ്രിയതമയെ പിരിഞ്ഞ് നിൽക്കുന്ന ഭാര്യ ഭർത്ത് ബന്ധത്തിലെ വേദന, അങ്ങനെ തനിക്ക് പ്രിയപ്പെട്ടവരെ പിരിഞ്ഞ് നിന്ന് നമുക്കുവേണ്ടി, ഈ ലോകത്തെ കൊറോണ എന്ന വ്യാധിയെ പ്രതിരോധിക്കാൻ പ്രവർത്തിക്കുന്ന ഈ ധീര മനസ്സുകളെ എത്ര അഭിനന്ദിച്ചാലും അത് അവരുടെ പ്രവർത്തനങ്ങൾക്ക് തുല്യം ആകുന്നില്ല. കണ്ണിൻറെ മുന്നിൽ തന്നെ ഉണ്ടായിരുന്നിട്ടും സ്വയരക്ഷയ്ക്ക് എന്തിന് ലോക രക്ഷയ്ക്കും വേണ്ടി കണ്ണത്താ ദൂരെ ബന്ധങ്ങെള അകറ്റി നിർത്തി നടിന് വേണ്ടി പോരാടുന്ന ഒരു നല്ല പോരാളികൾ ആണ് ഇന്നത്തെ നമ്മുടെ നിയമ പാലകരും ആരോഗ്യ പ്രവർത്തകരും. ഭാവിയെ സ്വപ്നം കണ്ട് പരീക്ഷയെക്കുറിച്ച് നിറചാർത്ത് അണീച്ച വിദ്യർത്ഥിക്കളും, കൂട്ട് കൂടി കഴിക്കുന്ന നാരങ്ങ മിഠായിയുടെയും,നെല്ലിക്ക കഷണങ്ങളുടെയും മധുരം തുളുമ്പുന്ന സൗഹൃദത്തിൻ്റെയും, അക്ഷരമുറ്റത്തെ തേന്മാവിനോട് അവിചാരിതമായി വിടപറഞ്ഞ കൗമാര പ്രായക്കാരുടെയും പൂത്ത പൂമരമായ പ്രണയം, പിന്നീട് കടപുഴകി വീണ് വന്മരങ്ങളായപ്പോൾ അകന്ന് നിന്നിട്ടാണങ്കിലും, കരിഞ്ഞ് വീഴാത്ത ഇലകളെപ്പോലെ ആകാതെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രണയിനികളുടെ വിരഹവും അവിചാരിതമായി 'വന്ന lock down-ൽ ഭക്ഷ്യസാധനങ്ങൾ ഇല്ലാതെയും, ,തങ്ങളുടെ സ്വാതന്ത്ര്യത്തെതന്നെ മാറ്റി വയ്ക്കേണ്ടതുമായ ഒത്തിരി വേദനകൾ ഉള്ള എത്രയോ മനസ്സുകൾ. എന്നാലോ എല്ലാ പ്രതീക്ഷകളും വേദനകളും ഒഴിവാക്കി ബന്ധങ്ങളെ തനിച്ചാക്കി കൊറോണ എന്ന രോഖത്തെപ്രതിരോധിക്കുന്ന പ്രേത്നക്കിടയിൽ ജീവിതം നഷ്ട്ടപ്പെട്ടു പോയ ഒത്തിരി മനുഷ്യ ബന്ധങ്ങളെ നമ്മുക്ക് മറക്കാൻ സാധിക്കുകയല്ല, പാതിവഴിയിൽ പാതി വിടർന്ന സ്വപ്നന' മലരുകളോട് വിടപറഞ്ഞ് ആകാശത്തിൻ്റെ അനന്ത വിഹായസിലേക്ക് പറന്നുയർന്ന മനുഷ്യ ജന്മങ്ങൾക്ക് പ്രണാമം . ഒരു നല്ല നാളയ്ക്കായി നമ്മുക്ക് സ്വപ്നം കാണാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം