ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ കൈകോർക്കാം നവ തലമുറയെ

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം നവ തലമുറയെ

ഉത്തേജനത്തിന്റെ ഇടവഴികളിലൂടെ ഓരോ പാതയും ഇരുട്ട് കൂടാതെ മുന്നേറുകയാണ് നമ്മുടെ തലമുറ. ഇതിനാൽ ഒത്തൊരുമിക്കുന്നതു ഒന്നോ രണ്ടോ ആൾക്കാർ അല്ല ഒരു കൂട്ടായ്മയാണ്, ഒരു സമൂഹമാണ്. സമൂഹത്തിലെ വൈവിധ്യ നിലകളിലൂടെ ചേക്കേറാൻ നാം ഓരോരുത്തർക്കും സാധിക്കണം. അതിനാൽ പരിശ്രമിക്കേണ്ടത് ഉത്തമമായ കൂട്ടായ്മയും ഒത്തൊരുമയും. കാരണം ഓരോരുത്തരും ആയി ഒത്തൊരുമ യിലൂടെ ജീവിക്കുമ്പോൾ നല്ലൊരു ഭാഷാശൈലിയും അഭിവൃദ്ധി യായ പെരുമാറ്റ ബോധവും നമ്മളിലൂടെ ഓരോ തലമുറയ്ക്കും പകർന്നു കിട്ടും. പരിഷ്കാരങ്ങൾ മാറ്റിവെച്ച് കൂട്ടായ്മയിലൂടെ നമുക്ക് ഒരു തലമുറയെ വാർത്തെടുക്കാൻ നാം പരിശ്രമിക്കണം. വിജയത്തിന്റെ മുന്നോടിയാണ് പരാജയം, പരാജയത്തിൽ കൂടി വിജയിച്ചു കാണുമ്പോൾ പ്രസന്ന രഹിതമായ ഓരോ കഴിവുകൾ ചീന്തി എടുക്കുകയാണ് നവതലമുറ. പക്ഷേ നല്ലൊരു പുത്തനുണർവ്വ് കടന്നുവരുന്ന പുതുതലമുറ നഷ്ടപ്പെടുത്തി കളഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മ്ലേച്ച ത്തോടെ പറയാൻ നാം ഓരോരുത്തർക്കും സാധ്യമാവും. അതിനാൽ കുട്ടികളിൽ നിറയേണ്ട പാഠപുസ്തകങ്ങളിലെ അറിവ് കൂടാതെ കൂട്ടേണ്ട ചില അത്യുത്തമമായ കഴിവുകളാണ്. ഇപ്പോഴത്തെ തലമുറയുടെ റോൾമോഡൽസ് ആയി വരുന്നത് അവരുടെ ചങ്ങാതികൾ ആണ്. കൂട്ടുകാരുമായുള്ള ചങ്ങാത്തത്തിലൂടെ അതിക്രൂരമായ കെട്ടുകെണികളിലേക്ക് ഏർപ്പെടുകയാണ് നമ്മുടെ യുഗങ്ങൾ, അതിനു കാരണം കുട്ടികളിലുള്ള അവബോധ മനസ്സിന്റെ വേവലാതികളും താൻ പക്വത ഉള്ളവരാണ് എന്ന സ്വയം അനുഭൂതിയാണ് ഇതിലൂടെ നമുക്ക് വായിച്ചെടുക്കാൻ പറ്റുന്നത് കുട്ടികളിലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങൾ ഊരാക്കുടുക്കിൽ ഓരോ ചുവടും എത്തി എന്നാണ്. ഇതിന് പരിഹാരമായി മാതാപിതാക്കളുടെ പൂർണ സുരക്ഷിതത്വം എല്ലായിപ്പോഴും എല്ലാ മാതാപിതാക്കന്മാരും ഏറ്റെടുക്കണം. മാനവരാശിയുടെ നല്ലൊരു യുഗത്തിന് പുതിയൊരു ദൃക്സാക്ഷികൾ ആകാൻ നമ്മളെയും കൊണ്ട് നേരിടാൻ പറ്റുമെന്ന താല്പര്യ വിശ്വാസം അവരിൽ പോരാടുകയാണ്. ഉത്തരവാദിത്വവും, കാര്യക്ഷമതയും, മാതാപിതാക്കളോടുള്ള ബഹുമാനവും കുറഞ്ഞു വരുന്നത് കൊണ്ടാണ് ലോകം വഴിമാറി സഞ്ചരിക്കുന്നത്. ഇതിനുദാഹരണമായി ഇപ്പോൾ ലോകം കീഴടക്കിയ മഹാബാധ യായ കൊറോണ വൈറസ്, സഹന ത്തിന്റെ തീരാ കണ്ണീരിലൂടെ മരണമടഞ്ഞു കൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം. അതുകൊണ്ട് ലോകത്തിലെ കണ്ണീർക്കണങ്ങളും, ദുരിതങ്ങളും പെറുക്കിമാറ്റി വിശുദ്ധിയുടെ സൻമാർഗം ഈ തലമുറയ്ക്ക് ആനന്ദആഹ്ലാദം പകരാൻ നമുക്ക് കഴിയട്ടെ... നല്ലൊരു നവ തലമുറയെ കൈകോർക്കാം... ഉത്തേജിപ്പിക്കാം.....

ഷിംന പി ജെ
9 A ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം