ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ
2020-21 ലെ പ്രവർത്തനങ്ങൾ
വിജയാരവം 2021
ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു. ഈ ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീമതി രജിത രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ ഈ ചടങ്ങ് എല്ലാവർക്കും ഓൺലൈൻ ആയി വീക്ഷിക്കുന്നതിന് ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
COMEPERIO 2021 (രക്ഷാകർത്തൃശാക്തീകരണ പരിപാടി)
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ കാലഘട്ടത്തെ നേരിടുന്നതിനും കുട്ടികൾക്ക് താങ്ങും കരുത്തും നൽകുന്ന ഒരവസ്ഥയിലേക്ക് ഓരോ രക്ഷിതാവും വളരേണ്ടതിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങളാണ് ഓൺലൈനായി നടത്തിയ ഈ പരിപാടിയിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വീട്ടന്തരീക്ഷത്തിൽ വച്ച് എങ്ങനെ മാനേജ് ചെയ്യാം, കുട്ടികൾക്കായി മാറേണ്ടത് എങ്ങനെ ഇത്തരത്തിലുള്ള കാര്യങ്ങൾ രക്ഷിതാക്കളുമായി ഓരോ ക്ലാസ് ടീച്ചർ പങ്കുവെക്കുകയുണ്ടായി.
ഗുരുവന്ദനം 2021
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂൾപരിസരത്തുള്ള പന്ത്രണ്ടോളം പൂർവ്വാധ്യാപകരെ ആദരിച്ചു. എല്ലാവരുടെയും വീടുകളിൽ എത്തിയാണ് ആദരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ,ഹെഡ്മാസ്റ്ററും ഏതാനും അധ്യാപകരും ഈ ചടങ്ങിൽ പങ്കാളികളായി. വളരെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങിയ പൂർവ്വാധ്യാപകർതങ്ങളുടെ പഴയ അനുഭവങ്ങൾ പങ്കുവച്ചു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിസ്മൃതി- എന്ന പേരിൽ ചിത്രപ്രദർശനം, ഗാന്ധി സൂക്തങ്ങളുടെ അവതരണം, ഗാന്ധിജിയുടെ ഡോക്യുമെന്റേഷൻ, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു . പ്രശസ്ത ഗാന്ധിയനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ തായാട്ട് ബാലന്റെ വീട്ടിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശനം നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും
ചെയ്തു.
കേശദാനം മഹാദാനം പദ്ധതി
സ്കൂളിലെ നല്ലപാഠം ക്ലബ്ബ് ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു.
വായനാവാരം
വായനാവാരവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, പ്രസംഗമത്സരം, ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഓൺലൈനായി നടത്തി. ഡോക്ടർ സുനിത ടി വി മുഖ്യാതിഥിയായിരുന്നു. മിന്നൽ കഥകളുടെ തമ്പുരാൻ- എന്നറിയപ്പെടുന്ന പി കെ പാറക്കടവുമായി ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി .സമാപന സമ്മേളനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സല ടീച്ചർ ഉദ്ഘാടനം ചെയ്തു.
കേരളപ്പിറവി ദിനം
ഇതുമായി ബന്ധപ്പെട്ട കേരളീയം 2021- എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ചിത്രരചനാമത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി.
ശിശുദിന ആഘോഷം
ഈ ദിനവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് മുക്കം പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കൊപ്പം ഒരുദിവസം ചെലവിട്ടു. സ്നേഹക്കൂട് 2021 എന്നപേരിൽ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സമാഹരിച്ച തുക അധികൃതർക്ക് കൈമാറി.
മോട്ടിവേഷൻ ക്ലാസ്സ്
2021 - 22ബാച്ചിലെ SSLC വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 2 ഘട്ടങ്ങളിലായി നടത്തിയ ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, പഠന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് സംഘടിപ്പിച്ചത്. രണ്ടു വർഷത്തോളം സ്കൂളിലെത്താൻ സാധിക്കാതെ ,പഠനത്തിൽ നിന്നകന്നു പോയ കുട്ടികൾക്ക് ഇത്തരം ക്ലാസ്സുകൾ വലിയ പ്രചോദനമായിരുന്നു.
ശിവദാസൻ മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഇ ജെ. തങ്കച്ചൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ഭാവിയുടെ നല്ല വാഗ്ദാനങ്ങളായി മാറാൻ കുട്ടികൾക്കു സാധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പോഷകത്തണൽ പദ്ധതി
ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
എസ് എസ് എൽ സി വിജയികളെ ആദരിക്കലും എൻഡോവ്മെന്റ് വതരണവും
എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച് ചരിത്രവിജയം നേടിയ 2020-21 ബാച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും ഫുൾ എപ്ലസ് നേടിയവിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു. എം എൽ എ ശ്രീ എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ചു.
ജൈവപച്ചക്കറി വിളവെടുപ്പ്
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കുട്ടികളുടെ വീടുകളിലും ഇതേസമയം സ്കൂളിൽനിന്ന് നൽകിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്നതോടെ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി ചെടികളുടെ പരിപാലനം നടന്നു. പ്രശസ്ത സിനിമ, സീരിയൽ അഭിനേത്രിയായ ശ്രീമതി മേരി തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
സാന്ത്വനം 2021
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ വീടുകളിൽ ബാക്കിയായതും ഉപയോഗയോഗ്യവുമായ മരുന്നുകൾ ശേഖരിച്ച് നാഗാളികാവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. പാലിയേറ്റീവ് യൂണിറ്റിലെ അംഗമായ ശ്രീ അബ്ദുൽ മജീദ് മരുന്നുകൾ ഏറ്റുവാങ്ങി