ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരസ്ഥിതിദിനാചരണം

പരസ്ഥിതിദിനാചരണം
പരസ്ഥിതിദിനാചരണം

പരസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ,കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്ന ധാരാളം പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റീജ വി ജോൺ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പോസ്റ്റർ നിർമ്മാണം,പരിസ്ഥിതിദിന ക്വിസ്, പ്രസംഗം മത്സരം, ഓരോ കുട്ടിയുടെയും വീടുകളിൽ വൃക്ഷത്തൈ നടീൽ, അധ്യാപകർ ചേർന്ന് സ്കൂൾ അങ്കണത്തിൽ തൈകൾ നടീൽ, ഉപന്യാസം മത്സരം എന്നിവ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി. പ്രകൃതിയോടുള്ള സ്നേഹം എക്കാലത്തും തുടരണമെന്നും വരും തലമുറക്കു വേണ്ടി ഭൂമിയെ സംരക്ഷിക്കണമെന്നും പരിസ്ഥിതിദിനപരിപാടിയിൽ മുഖ്യാതിഥിയായിരുന്ന സ്കൂൾമാനേജർ ഫാദർ സ്കറിയ മങ്കരയിൽ ഉദ്ബോധിപ്പിച്ചു. സിബില മാത്യൂസ്, ജോണി കുര്യൻ, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.