ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/അക്ഷരവൃക്ഷം/ചെറുത്തുനില്പിന്റെ ഇന്ത്യ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നില്പിന്റെ ഇന്ത്യ

കൊറോണ.... ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റ്റെ കൈ പിടിയിലാണ് ലോകമൊട്ടുക്കും. ചൈന, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളെ പിടിച്ചു കുലുക്കി കേരളത്തിലുമെത്തി.കൊറോണ വൈറസിന് "covid19"എന്നൊരു പുതിയ നാമവും ലഭിച്ചു. ആഗോള മഹാമാരിയായ കോവിഡ് ലോകത്തിന് വരുത്തിവച്ച നഷ്ടങ്ങൾ ചെറുതല്ല. സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായിമയിലാകും ഈ ഇത്തിരി കുഞ്ഞൻ നമ്മളെ എത്തിച്ചു. ഈ കുഞ്ഞു വൈറസിന് മുന്നിൽ ആഗോളശക്തിയായ അമേരിയ്ക്ക പോലും കാലിടറി. ചൈനയുടെ അവഭാവം കാരണമാണ് രോഗം പടർന്നതെന്ന് വിമർശിച്ച ട്രംപ് സ്വന്തം ജനതയെ തന്നെ വഞ്ചിക്കുകയായിരുന്നു. വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ ഈ രണ്ടു രാജ്യങ്ങളും തമ്മിൽ സങ്കര്ഷത്തിന് വഴിവെയ്ക്കുന്നു. അയ്യായിരത്തോളം പേരുടെ ജീവനെടുത്തു ചൈന കോവിഡ് പിടിയിൽ നിന്ന് രക്ഷപെടുരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി അതീവ സങ്കിർണമാണ്.

ലോകത്തിന് മുൻപിൽ ഉത്തമ മാതൃകയായി നമ്മുടെ കൊച്ചു കേരള എന്നെ ഉത്തമ മാതൃകയായി മാറി കഴിഞ്ഞു. കേരളത്തിന്റ ആരോഗ്യവകുപ്പ് ഒരുപാട് ഉയരങ്ങളിൽ എത്തി നിൽക്കുന്ന ദിവസം ഡോക്ടർ, നേഴ്‌സ്, പാരാമെഡിക്കൽജീവനക്കാർ, ശുചികരണത്തൊഴിലാളികൾ, പോലീസ് എന്നീ വിഭാഗങ്ങളുടെ നിസ്വാർഥ സേവനം നമ്മുടെ മുതല്കൂട്ടാണ്. "Break the chain" എന്ന കാമ്പയ്നിലുട കൈ കഴുകുന്നതിന്റയും ശുചിത്വം പാലിക്കുന്നതിന്റയും പ്രാധാന്യം നമ്മളെ ഓർമപ്പെടുത്തി.

രാജ്യത്ത് തന്നെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തത് കേരളത്തിൽ ആയിരുന്നു. ശ്രദ്ദയോടെ കരുതലോടെ മുന്ന് രോഗികളിൽ നമുക്കതിനെ പിടിച്ചു നിർത്താനായി. എന്നാൽ വീണ്ടും ഒരിടവേളക് ശേഷം മാർച്ച്‌ ആദ്യവാരത്തിൽ വീണ്ടും നമ്മളെ പിടികൂടി. ഇന്നത് 496 രോഗം സ്ഥിതികരിച്ചു. 102 ആളുകൾ ചികിത്സ തേടുന്നു. പിഞ്ചു കുഞ്ഞിന്റയടക്കം നാല് വിലപ്പെട്ട ജീവനുകൾ നമ്മുക്ക് നഷ്ടമായി. കോവിഡ് വ്യാപനം പെട്ടന്നുണ്ടായ നമ്മുടെ കൊച്ചു കേരളത്തിൽ പ്രശംസനീയമായ രീതിയിൽ നമ്മുക്കതിനെ പിടിച്ചു കെട്ടാനായി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്. മാർച്ച്‌ 20 തിന് ആരംഭിച്ച ലോക്ക് ഡൌൺ SSLC, +2, സർവകലാശാല പരീക്ഷകൾ മാറ്റിവെക്കാൻ കാരണമായി. ലോക്ക് ഡൌൺ ഇന്നും തുടരുന്നു. മെയ്‌ 3 നു അവസാനിക്കാനിരിക്കെ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തു രണ്ട് ആഴ്ച കൂടി നീട്ടിയിരിക്കുന്നു.

ലോകത്താകെ 33 ലക്ഷത്തിലധികം രോഗികളുണ്ട്. 23,4 497പേർക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ രോഗബാധിതർ 35, 365 പേരാണ്. രോഗ നിര്ണയത്തിനായ് pcr ടെസ്റ്റും റാപ്പിഡ്‌ ടെസ്റ്റും ഉപയോഗിക്കുന്നു.കോവിഡിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് സാഹചര്യകുടുതൽ സങ്കിർണമാകുന്നു. കുട്ടികൾ, പ്രായാധിക്യമുള്ളവർ, ഹൃദയസംബന്ധരോഗമുള്ളവർ, പ്രേമേഹരോഗികൾ എന്നിവർക്കെല്ലാം രോഗമുക്‌തി പ്രയാസമെന്നിരിക്ക കുറച്ച് പേർ രക്ഷപെട്ടു വന്നത് ഏറെ സന്തോഷിപ്പിക്കുന്നു.

"തുപ്പല്ലേ, തോറ്റുപോകും" എന്നതാണ് പുതിയ ആപ്‌തവാക്യം. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും സാമുഹിക അകലം പാലിക്കുന്നതിലൂടെയും നമ്മുക്ക് രോഗത്തെ ചെറുത്തു നിൽകാം. "നമ്മുക്ക് കൈ കോർക്കാം നല്ലൊരു നാളേക്കായി "

ധനുശ്രീ പി
X B ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം

"തുപ്പല്ലേ, തോറ്റുപോകും" എന്നതാണ് പുതിയ ആപ്‌തവാക്യം. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും സാമുഹിക അകലം പാലിക്കു'ചെറുത്തു നില്പിൻറ് ഇന്ത്യ