തോൾ ചേർത്ത് കൈകോർത്തു
അലഞ്ഞു നടന്ന വഴികളെ
ഭയത്തിന്റെ കാർമേഘം കൊണ്ട്
ഇരുട്ടിലാക്കി,
പിന്നിട്ട പാദങ്ങൾ മണ്ണിട്ടുമൂടി.
ഏകാന്തത തോളോട് ചേർത്ത്
ഇരുൾനിറഞൊരൊറ്റമുറിയിൽ
എൻ വേദനകൾ നിറഞ്ഞു നിന്നു.
പെട്ടന്ന്,
ദൂരെ കാണുന്നൊരാ നിഴൽ -
മന്ദം മന്ദം ചലിക്കുന്നു.
ബന്തുവോ ശത്രുവോ മിത്രമോ
വരില്ല -കാഴ്ച തന്നെ ഭാഗ്യം.
എങ്കിലും,
ഞാനകലങ്ങളിൽ നിന്ന്
തിരിച്ചെത്തുമെന്ന പ്രതീക്ഷ മാത്രം.