ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/അക്ഷരവൃക്ഷം/അവസാനത്തെ ഉമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അവസാനത്തെ ഉമ്മ

ഇരുട്ട് കയറിവന്ന ആ സന്ധ്യയിൽ മാളവിക തനിച്ചായിരുന്നു.ഇടിയും മന്നേലും കൂടിയ മഴ.അവൾ അമ്മയെ കാത്തിരുന്നു മടുത്തു.വെളിച്ചമില്ലാത്ത ഒരു ഇരുട്ടു മുറിയിൽ അവൾ തനിച്ചായിരുന്നു.വെളിച്ചത്തിനായി മണ്ണണ്ണ വിളക്ക് കത്തിക്കുവാൻ അവൾക്ക് അറിയില്ലായിരുന്നു.അരിയും സാധനങ്ങളും വാങ്ങാൻ പോയ മാളവികയുടെ അമ്മ കുട എടുത്തില്ലായിരുന്നു.

വണ്ടികൾ തിരക്കിട്ട് പായുന്നു.മഴ പോവാൻ നിൽക്കാതെ മാളവികയെ ഒാ൪ത്തു കൊണ്ട് അമ്മ മെല്ലെ നടന്നു തുടങ്ങി.മഴ നനഞ്ഞതു കാരണം ഒരു വണ്ടിയും നി൪ത്തിയില്ല.അമ്മ സങ്കടതോടെ തിരിഞ്ഞു നടന്നു.ഒരു ബോധവുമില്ലാതെ മഴ നനഞ്ഞ് റോഡിലൂടെ അവ൪ നടന്നു.ചീറിപ്പാഞ്ഞുവന്ന ലോറി അവരെ ഇടിച്ചു തെറുപ്പിച്ചു.കണ്ടു നിന്ന ആളുകൾ ഒാടി അടുത്തെത്തി.ഉടനെ പോലീസിനെ വിവരം അറിയയിച്ചു.അപ്പോൾ രാത്രി 10 മണി ആയിരുന്നു.ആശുപത്രിയിൽ എത്തുന്നതിനു മുമ്പുതന്നെ അമ്മ മരണപ്പെട്ടിരുന്നു.അമ്മയെ കാണാതെ അലറുന്ന പിഞ്ചു മകളുടെ കരച്ചിൽ നാടാകെ പട൪ന്നു.എല്ലാവരും ഒാടിയെത്തി.എന്താണെന്ന് എല്ലാവരും ഒറ്റ വാക്കിൽ ചോദിച്ചു.മറുപടി പറയാൻ മാളവികക്ക് കഴിഞ്ഞില്ല.രാവിലെ ആംബുലൻസിൽ അമ്മയെയും കൊണ്ട് വരുന്ന പോലീസുകാരെ കണ്ടു മാളവിക ഞെട്ടി.അമ്മ മരിച്ചു എന്ന ദുഃഖവാർത്ത കേട്ട് മാളവിക തളർന്നു പോയി.അമ്മയുടെ അടുത്തേക്ക്കരഞ്ഞുകൊണ്ട് അവൾ ഒാടിച്ചെന്നു.നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.അത് അവസാനത്തെ ഉമ്മയായിരുന്നു.മകളെ ഒരു നോക്ക് കാണാതെ ആ അമ്മ യാത്രയായി.

ഫാത്തിമ
IX B ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ