ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി25024
ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി
ആരോഗ്യ സുരക്ഷ കമിറ്റിയുടെ നേതൃത്വത്തിൽ സ്ക്കുൾ ആരോഗ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ തലത്തിൽ വർഷാരംഭത്തിൽ തന്നെ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തി നിരവധി പ്രാരംഭപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതനുസരിച്ച് സ്‌കൂൾ തുറന്ന ശേഷം കൃത്യമായി അത്തരം പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നു. സർക്കാർ പുറപ്പെട്ടവിച്ച കോവിഡ് മാനന്ധങ്ങൾക്കനുസരിച്ച് SMS (social distance, mask, sanitizer) കൃത്യമായി പാലിക്കുന്നു. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സജ്ജീകൃതമായ sickroom പ്രവർത്തനസജ്ജമാണ്. ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികൾക്കായി ഉചിതമായി first aidകൾ നൽകുന്നു.
15 വയസ്സ് പൂർത്തിയാക്കിയ കുുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ 1st ഡോസും 2nd ഡോസും യഥാക്രമം 14/1/22,15/2/22 എന്നി തിയതികളിൽ അങ്കമാലി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയക്കാൻ സാധിച്ചു. 318 കുട്ടികൾ 1st dose ഉം 319 കുട്ടികൾ 2nd dose ഉം സ്വീകരിച്ചു. കോവിഡ് മനന്ധങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നു.