ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/ഐ ടി ക്ലബ്ബ്25024

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്ബ്

ഉയർന്ന കമ്പ്യൂട്ടർ സാങ്കേതികവിദ്യകളുടെ നൂറ്റാണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആധുനിക വിദ്യാർത്ഥി ഇലക്ട്രോണിക് സംസ്കാരത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. വിവര സംസ്കാരത്തിൽ അധ്യാപകന്റെ പങ്ക് മാറിക്കൊണ്ടിരിക്കുന്നു; അദ്ദേഹം വിവരങ്ങളുടെ ഒഴുക്കിന്റെ കോർഡിനേറ്ററായിരിക്കണം. ഇപ്രകാരം പാഠ്യഭാഗങ്ങൾ ദ്രശ്യ - ശ്രവ്യ മാധ്യമങ്ങളിലൂടെ വളരെ ഫലപ്രദമായ രീതിയിൽ കുട്ടികൾക്ക് സംലഫ്യമാക്കാൻ അങ്കമാലി ഹോളി ഫാമിലി സ്കൂളിലെ അധ്യാപകർക്കും ഐ ടി തിയറി & പ്രാക്ടിക്കൽ ക്ലാസ്സുകളിലൂടെ കൂടുതൽ അറിവ് നേടാൻ കുട്ടികൾക്കും സാധിക്കുന്ന രീതിയിൽ ഐ ടി പഠനപ്രക്രിയ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലഘട്ടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഐ ടി പഠനപ്രവർത്തനങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ എല്ലാ അധ്യാപകർക്കും തന്നെ സാധിച്ചിട്ടുണ്ട് . ഓൺലൈൻ ക്ലാസ്സുകൾ, ഗൂഗിൾ ക്ലാസ്സ്‌റൂം എന്നിവയെല്ലാം വളരെ മനോഹരമായ രീതിയിൽ ലാപ്ടോപ് ഉപയോഗിച്ച് അധ്യാപകർ നടത്തി. മീഡിയായുടെ ഉപയോഗത്തെ സംബന്ധിച്ചുള്ള ക്ലാസുകൾ കുട്ടികൾക്ക് നല്കാൻ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് അധ്യാപകരും പ്രാപ്തരായി. കൂൾ എക്സാം, യുവജനോത്സവം, കൈറ്റ് ക്ലാസുകൾ, എന്നിവയെല്ലാം ഐ ടി യുടെ സഹായത്തോടെ വളരെ മെച്ചപ്പെട്ട രീതിയിൽ നടത്തിവരുന്നു . ഐ ടി വിജ്ഞാനത്തിൽ കുട്ടികളെ ആഴപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രത്യേക പരിശീലന ക്ലാസ്സുകളും നടത്തിവരുന്നു.