ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്കോപ്പിലൂടെ നിരിക്ഷിച്ചാൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജൃങ്ങളിൽ നിന്ന് രാജൃങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുന്നു.<
ലക്ഷണങ്ങൾ: ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ്.<
പൊതു നിർദ്ദേശങ്ങൾ : 1. വ്യക്തി ശുചിത്വം,പരിസര ശുചിത്വം പാലിക്കുക. 2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുും വായും തൂവാല കൊണ്ട് മൂടുക. 3. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. 4.യാത്രകളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും വിട്ടു നില്ക്കുക. ആരോഗ്യവകുപ്പിൻെറയും സർക്കാരിൻെറയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരുമിച്ചു നേരിടാം.

ആൽബർട്ട് എഫ് എസ്.
ഒന്ന് എ ഹോളി എയ്ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം