ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ഉള്ളിക്കുട്ടന്റെ വരം

Schoolwiki സംരംഭത്തിൽ നിന്ന്
ഉള്ളിക്കുട്ടന്റെ വരം

ഒരിടത്ത് ഒരു ഉള്ളിയും ഒരു തക്കാളിയും ഒരു പച്ചമുളകും ഉണ്ടായിരുന്നു . ഇവർ മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം ഇവർ മൂന്ന് പേരും നാടുചുറ്റികാണാൻ പോയി. ചന്തയിലൂടെ നടന്നപ്പോൾ ആൾത്തിരക്കിനിടയിൽ ആരൊക്കെയോ താക്കളിക്കുട്ടനെ ചവിട്ടിഞെരിച്ചു . കൂട്ടുകാരനെ വിട്ടുപിരിഞ്ഞ വിഷമത്തിൽ ഉള്ളിയും പച്ചമുളകും കടൽത്തതീരത്തുകൂടി നടക്കുകയായിരുന്നു . പെട്ടെന്ന് ഒരു തിരമാലവന്നു പച്ചമുളകിനെ വലിച്ചുകൊണ്ടു പോയി. ഉറ്റ സുഹൃത്തുക്കളെ നഷ്ട്ടപെട്ട വിഷമത്തിൽ ഉള്ളിക്കുട്ടൻ കരഞ്ഞുകൊണ്ട് ഒരു മലയുടെ മുകളിൽ നിൽക്കുകയായിരുന്നു അതുവഴി വന്ന ഒരു സന്യാസി ഉള്ളിക്കുട്ടനോട് ചോദിച്ചു അല്ലയോ സുഹൃത്തെ എന്തിനാ തൻ കരയുന്നതു ? ഉള്ളിക്കുട്ടൻ മറുപടിപറഞ്ഞു പറഞ്ഞു എന്റെ ഉറ്റ സുഹൃത്തുക്കൾ മരിച്ചുപോയി അതുകൊണ്ടാണ് ഞാൻ കരയുന്നതു. അപ്പോൾ സന്യാസി പറഞ്ഞു സുഹൃത്തുക്കളെ നഷ്ടപ്പെട്ടപ്പോൾ വേദനിച്ച നിന്റെ ഹൃദയം നല്ലതാണ് . അതുകൊണ്ട് നീ മരിക്കുമ്പോൾ എല്ലാവരും കരയും ... <
അതുകൊണ്ടാണ് ഉള്ളിമുറിക്കുമ്പോൾ നാമെല്ലാവരും കരയുന്നത് .

നൗറ ഫാത്തിമ
2 ബി ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി . എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ