മണ്ണിൽ വിരിയും മുകുളങ്ങളെയും
മനനം ചെയ്യും മനുജനു പാരിൽ
മണ്ണിനുടയോൻ നൽകിയ പ്രതിഫല-
മൊന്നായ് ഒന്നായ് നേരീടാൻ
പണ്ടു മുതൽക്കേ പറയാറുള്ളൊരു
പലവിധ തത്ത്വം പാലിപ്പാൻ
ഭവനങ്ങളിലെ പടവുകളെല്ലാം
ലക്ഷ്മണ രേഖ തെളിക്കുന്നു
നവയുഗ ചിന്തകളെല്ലാം മാറി
പഴമകളെല്ലാം പടിയേറ്റി
സ്വർത്ഥതയേറും മനിത മനസ്സിൽ
ഒന്നിച്ചൊറ്റകെട്ടാകാൻ
പ്രകൃതിയൊരുക്കും പ്രളയങ്ങളു-
മതിലപകടമാമൊരു വ്യാധികളും...
ഇനിമേലെങ്കിലുമനിത മനസ്സിൽ
നന്മകളുണ്ടായൊരു മാറ്റം നാം സൃഷ്ടിക്കാം.....