ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കോവിഡ്- സാമ‍ൂഹ്യമാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 - സമ‍ൂഹത്തില‍ുണ്ടാക്കിയ മാറ്റങ്ങൾ


കൊറോണ വൈറസ് ലോകത്താകമാനം മരണം വിതച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെ മനുഷ്യരാണ് ലോകത്തോട് വിട പറഞ്ഞത് .കൊറോണ വൈറസ് വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തി. വ്യക്തിശുചിത്വവും പരിസര ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് നാം മനസ്സിലാക്കി .ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുന്നതിലൂടെ കൊറോണ വൈറസ് ഇല്ലാതാക്കാം എന്നും നാം മനസ്സിലാക്കി .ഈ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ആളുകളുടെ യാത്രകൾ മുടങ്ങി .വാഹനങ്ങൾ മൂലമുള്ള മലിനീകരണം കുറഞ്ഞു. വായു ശുദ്ധീകരിക്കപ്പെട്ടു. യാത്രകളധികവ‍ും അത്യാവശ്യമല്ലാത്തതായിരുന്നു എന്ന് നാം അറിഞ്ഞു .ഇത് മൂലം കിട്ടിയ ഒഴിവുദിനങ്ങൾ വളരെ ഫലപ്രദമായും ക്രിയാത്മകമായും വിനിയോഗിക്കാൻ മിക്കവരും ശ്രമിച്ചു . മിക്കവരും ചെറിയതോതിലെങ്കിലും കൃഷി തുടങ്ങി. കലാകാരന്മാർ അവരുടെ കഴിവുകൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്കുമുന്നിൽ പ്രകടിപ്പിക്കുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അതിൽ ഉൾപ്പെടുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഒരു അവധിക്കാലം പോലെയായി കുടുംബങ്ങൾക്ക് ഈ കൊറോണക്കാലം കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുന്നു.ബേക്കറി പലഹാരത്തിൽ നിന്ന് വീട്ടിൽ ഉണ്ടാക്കുന്ന നാടൻ പലഹാരത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയായി ഈ കൊറോണക്കാലം . സമയം ചിലവഴിക്കാൻ വേണ്ടി പല നാടൻ കളികളിലേക്ക് മിക്കവരും തിരിച്ചു പോകുന്നു .അങ്ങനെ കൊറോണ വൈറസ് മനുഷ്യരെ ഒരു തിരിച്ചറിവിന്റെ പാതയിൽ എത്തിച്ചു .അത്യാധുനിക സൗകര്യങ്ങളും ടെക്നോളജിയും ഇല്ലെങ്കിലും ജീവിക്കാൻ ആവുമെന്ന പാഠം മനുഷ്യൻ പഠിച്ചു. അടിസ്ഥാന ആവശ്യങ്ങളായ ആഹാരം ,വസ്ത്രം ,പാർപ്പിടം ഇവ മൂന്നും മാത്രം മതി എന്നത് സത്യം .

അഖില.എംപി
8 B എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം