ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/അവസാന കൊലപാതകം

Schoolwiki സംരംഭത്തിൽ നിന്ന്
അവസാന കൊലപാതകം


ഇന്ന് വെളുപ്പിന് കാപ്പികുടിച്ച ശേഷം മുറ്റത്തെ ചാരുകസേരയിൽ ഇരുന്ന് ഞാൻ ഒന്നുമയങ്ങി. കാർമേഘ കൂട്ടത്തിലൂടെ ഒളിക്കണ്ണിടുന്ന സൂര്യനാണ് എന്നെ ഉണർത്തിയത്. തോൽപേട്ടിലെ ഒരു UPസ്കൂളിലെ ഹെഡ്മാസ്റ്ററാണ് ഞാൻ. മെയ് മാസം അവസാന ആഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. ഇനി നാലുദിവസത്തിനുള്ളിൽ വിദ്യാലയം തുറക്കും. ഞാൻ മനസ്സിലോർത്തു. ഇന്ന് വൈകീട്ട് യാത്ര ആരംഭിച്ചാലേ തോൽപെട്ടിയിലെ വാടകവീട്ടിൽ എത്തൂ, ഞാൻ എന്റെ മുറിയിലേക്കു നടക്കുന്നതിനിടയിൽ എന്റെ ചിന്ത ശബ്ദമായി പുറത്തുവന്നു. മുറി വളരെ വൃത്തികേടായി കിടക്കുകയായിരുന്നു. കാരണം എന്റെ പൂച്ചക്കുഞ്ഞാണ്. അവൾ തട്ടിൻ പുറത്താണ് കിടപ്പ്. അവിടം വൃത്തിയില്ല. ഇവിടം ഇവൾ വൃത്തികേടാക്കുന്നത് തന്നെ ഇത് തട്ടിൻപുറവുമായി സാദൃശ്യത്തിലാക്കുവാനാണെന്ന് തോനുന്നു. പെട്ടെന്ന് ഇടിവെട്ടി. അവൾ കട്ടിലിനടിയിൽ പോയി ഒളിച്ചു. മുറി വൃത്തിയാക്കിയ ശേഷം അമ്മയുണ്ടാക്കി വെച്ച ഇഡലിയും ചട്ണിയും തിന്ന് ബാക്കി പൂച്ചക്കുഞ്ഞിന് കൊടുത്ത് അവളെ തിരികെ തട്ടിൻപുറത്താക്കി. ഞാൻ ഉച്ചയോടകം ബാഗിൽ സാധങ്ങൾ എല്ലാം വെച്ചു. ഇന്നലെ തന്നെ ചേട്ടനും മക്കളും ഇവിടം വിട്ടു. ഇനി ഇന്ന് ഞാനും പോകും. പിന്നെ എവിടെ അമ്മയും പെങ്ങളും തനിച്ചാകും. അയൽവാസികളെയും അടുത്ത ബന്ധുക്കളെയും സന്ദർശിച്ച് വന്നപ്പോഴേക്കും ആറുമണിയായി. ഞാൻ ബാഗുമെടുത്ത് ബസ്റ്റോപ്പിലേക്ക് ഓടി. ഇനി ഒരു ബസ്സുകൂടിയെ ഉള്ളൂ, അത് ആറരക്കാണ്.പെട്ടെന്ന് ഒരു ഇടിമുഴക്കത്തോടൊപ്പം കാറ്റും മഴയും വന്നു. അത് ഏറെ ഭയാനകമായിരുന്നു. എങ്കിലും ഇവർ പിന്നീട് നിശബ്ദരായി. ഇരുട്ട് മൂടിത്തുടങ്ങി. എന്റെ കണ്ണുകളിലും ഇരുട്ട് നിദ്രാദേവിയായി വന്ന് നൃത്തം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. നിശബ്ദതയെ തള്ളിനീക്കിക്കൊണ്ട് ദൂരെനിന്നും ഒരു അലർച്ച. അത് ഒരു സ്ത്രീയുടേതായിരുന്നു. ഒപ്പം ഒരു കുഞ്ഞിന്റെ കരച്ചിലും. പെട്ടെന്ന് സ്ത്രീയുടെ ശബ്ദം നിലച്ചു. ഞാൻ ശബ്ദം കേട്ടിടത്തേക്ക് ഓടി. അവരെ അതുവഴി പോവുകയായിരുന്ന ഒരു ആംബുലൻസിൽ കയറ്റിവിട്ടു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, കുട്ടിയുടെ കാലിൽ ഒരു തള കിടക്കുന്നു. ഒരു വെള്ളിനിറത്തിലെ തള. സ്ത്രീയുടെ കാലിൽ ഒരു സ്വർണതളയും. പെട്ടെന്ന് ആംബുലൻസ് നിറുത്തി, അതിലെ ഒരു നഴ്സ് പുറത്തിറങ്ങി. അവർ എന്നോടായി പറഞ്ഞു: "ഈ സ്ത്രീയെ വണ്ടിയിടിച്ചിടുകയും, ശേഷം കയ്യിലെ ഞരമ്പ് മുറിക്കുകയും അതിൽനിന്നും രക്തം വാർന്നു പോവുകയും ചെയ്തിരിക്കുന്നു. ആ സ്ത്രീ മരണമടഞ്ഞിരുന്നു. കുഞ്ഞിന് പരിക്കൊന്നുമില്ല." ഞാൻ ദുഃഖത്തോടെ ബസ് സ്റ്റോപ്പിലേക്ക് നീങ്ങി. ബസ്സ് വന്നതും ഞാൻ ബസ്സിൽ കയറി തോൽപെട്ടിയിലേക്ക് തിരിച്ചു. രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ല. കുട്ടിയെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ അലകളായി വന്നടിച്ചുകൊണ്ടിരുന്നു. ഈ സംഭവത്തെ മറവിയിൽ ആഴ്ത്തിക്കൊണ്ടു വിദ്യാലയം വീണ്ടും തുറന്നു. പല പല സംഭവങ്ങളിലൂടെ ദിവസങ്ങൾ കടന്നുപോയി. വിദ്യാലയത്തിലെ ഒരു കലോത്സവ ദിവസം, ഏഴാം ക്ലാസ് വിദ്യാർത്ഥികളും ഒന്നാം ക്ലാസ് വിദ്യാർത്ഥികളും കൂടിയായിരുന്നു നാടകം. ഒരു അമ്മയും കുഞ്ഞും, 'അമ്മ കാറിടിച്ചു മരിക്കുന്നതും, കുഞ്ഞിനെ ആരോ എടുത്ത് വളർത്തുന്നതുമായിരുന്നു കഥ. അന്ന് ഞാൻ കണ്ടതും ഈ നാടകവുമായി ബന്ധമുണ്ടെന്നു തോന്നി. ഞാൻ ഇതിനോടനുബന്ധിച്ച് ഒരു മാസം ലീവെടുത്തു. എന്റെ നാട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയ ഉടനെ ഞാൻ പോലീസ് സ്റ്റേഷനിലും ആശുപത്രികളിലും പോയി ഇതിനെ കുറിച്ച് തിരക്കി. ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു എനിക്ക് ഇതിനെ കുറിച്ച് പറഞ്ഞുതന്നത്. ഇതുപോലെ ഒൻപത് കൊലപാതങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഒരുമാസം പ്രായമുള്ള പെൺകുഞ്ഞുങ്ങളുള്ള സ്ത്രീകളെ കൊല്ലുകയും കുഞ്ഞുങ്ങളെ അനാഥാലയത്തിൽ ആക്കുകയും, മൂന്നു ദിവസത്തിനുള്ളിൽ ആ കുഞ്ഞിനേയും കൊല്ലും. ഇങ്ങനെ ഒരു ക്രിമിനൽ ഇതാദ്യമായാണ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കുന്നില്ല. ഞാൻ ഇതിനെ തിരക്കി ആശുപത്രികളിൽ ചെന്നു. മരണമടയുന്ന ഓരോ പെൺകുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കിയാണ് കൊല്ല‍ുന്നതത്രെ. ഞാൻ ഇതിനെ പറ്റി തിരക്കുന്നതുകണ്ടു ആ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എന്നെ വിളിപ്പിച്ചു. എന്നെപ്പോലെ സംഭവം കണ്ട കുറെ പേരുണ്ട്, പക്ഷെ കൊലയാളിയെ ആരും കണ്ടിട്ടില്ല. ഏതെല്ലാം നടന്നത് സന്ധ്യക്ക് 6 മണിക്കും, 6:30 നും ഇടയ്ക്കാണ്. പ്രത്യേകിച്ചും ബസ് സ്റ്റോപ്പിനടുത്ത്. മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ഒരു കൊല. ഈ സമയം കൊലയാളിയുടെ മുഖം ഒരു പയ്യൻ കണ്ടു. അത് എന്റെ സുഹൃത്ത് കോൺസ്റ്റബിൾ സത്യന്റെ മകൻ സൂര്യൻ ആയിരുന്നു. അച്ഛനെ പോലെ അവനും പോലീസ് ആകുവാനായിരുന്നു താല്പര്യം. അവൻ ഈ വിവരം പൊലീസുകാരെ അറിയിച്ചു. മൂന്നു ദിവസത്തിനകം ഒരു കൈകുഞ്ഞിന്റെ മരണം കാണുവാൻ വയ്യാത്തതിനാൽ എല്ലാ അനാഥാലയങ്ങളിലും രണ്ട് കോൺസ്റ്റബിൾ മാറി വീതം നിറുത്തി. കൊലയാളിയുടെ മുഖരേഖ ഓരോ കോൺസ്റ്റബിൾ മാർക്കും നൽകി.   മൂന്നാംദിവസം അവൻ കുഞ്ഞിനെ കൊന്നില്ല. പിറ്റേന്ന് രാവിലെ പോലീസുകാർ അവിടം വിട്ടു. പിറ്റേന്ന് അവൻ കുഞ്ഞിനെ കൊന്നു. അങ്ങിനെ പത്ത് കുഞ്ഞുങ്ങളെ കൊന്ന് പത്ത് ദിവസത്തിനകം ആലുവാ പുഴയിൽ അഴുകിയ നിലയിൽ ഒരു ജഡം. അത് അവന്റേതായിരുന്നു- സൂര്യന്റേത്. പോസ്റ്റ് മോർട്ടം നടക്കുമ്പോൾ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു തുണ്ടു കിട്ടി. അത് വായിച്ചാ എല്ലാവരും കണ്ണീരൊഴുക്കി. കാരണം ഒന്നുമാത്രം.... "ഇനി ഒരു കുഞ്ഞുജീവൻ ഇല്ലാതാകരുത് - അതിനാൽ മാത്രം" എന്നായിരുന്നു അതിൽ. അതിനു പുറകിൽ ഒരു ചിത്രമുണ്ടായിരുന്നു. ഇത് വായിച്ചവരുടെ നെഞ്ചിലെ തീജ്വാല കെട്ടടങ്ങിയിരുന്നില്ല. അതിനിടയിൽ ഒരു പേര്; അത് കൊലയാളിയുടേതായിരുന്നു. ദീപക്. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട് ജനങ്ങളെ ഇല്ലാതാക്കാൻ തുടങ്ങിയ ഒരു ജന്മം. സത്യന് ദുഃഖം ഏറിയിരുന്നു. S.I. ഒരു നിർദേശം പ്രഖ്യാപിച്ചു. "മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കരുത്, ഉപയോഗിക്കുവാൻ പ്രേരിപ്പിക്കരുത്, ഈ ലഹരി പദാർത്ഥം ഉപയോഗിക്കുന്നവരെയും, വിൽക്കുന്നവരെയും , വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യും." ഞാൻ എന്റെ വീട്ടിൽ ചെന്നു അമ്മയ്ക്കും പെങ്ങൾക്കും നിർദേശം നൽകി- ഇതായിരുന്നു അവസാന കൊലപാതകം.

അഫിറൂസ് ഷഹാന
7 B എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ