ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്ക് ഒരു കത്ത്

പ്രിയ കൊറോണയ്ക്ക്., ഞാൻ റയാൻ, ഒന്നാം ക്ലാസിൽ പഠിക്കുന്നു. കൊറോണേ നീ എന്തിനാണ് ചൈനയിൽ നിന്നും ഞങ്ങളുടെ കൊച്ചു കേരളത്തിലേക്ക് വന്നത്? നീ വന്നതുകൊണ്ട് ഞങ്ങളുടെ സ്കൂളുകൾ എല്ലാം നേരത്തെ അടച്ചു. പരീക്ഷകൾ നടന്നില്ല. അതു മാത്രവുമല്ല എന്റെ ഉപ്പാ നിൽക്കുന്ന സൗദിയിലും ഗൾഫ് രാജ്യങ്ങളിലും നീ ചെന്നു. എനിക്ക് സങ്കടമായി.നീ കാരണം കുറെയേറെ പേർ മരിച്ചു. ഞങ്ങളുടെ കേരളത്തിൽ ആരോഗ്യവകുപ്പും പോലീസുകാരും മന്ത്രിമാരും ഒക്കെ കാര്യമായി ഇടപെട്ടത് കൊണ്ട് മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞു. ഇപ്പോഴും ഞങ്ങൾ ലോകത്തിലാണ് ലോക്‌ ഡൗണിലാണ്. അവധിക്കാലത്ത് വാപ്പി യുമൊത്തു കുറെ സ്ഥലങ്ങളിൽ പോകാൻ ഇരുന്നതാണ്. നീ അതും സമ്മതിച്ചില്ല. അവധിക്കാലം ഞങ്ങൾക്ക് ആഘോഷമാണ്. എല്ലാവരും ഒത്തുകൂടി കളികളുമായി ഉല്ലസിക്കുക പതിവായിരുന്നു.

അങ്ങനെ ഒന്നും പറ്റാതെ സിനിമയിലും കാർട്ടൂണിലും പെട്ടു രിക്കുമ്പോഴാണ് എന്റെ ടീച്ചർ ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരെയും ചേർത്ത് കുഞ്ഞുമലയാളം ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തനങ്ങൾ തരാൻ തുടങ്ങി. ആദ്യം എനിക്ക് അതിൽ പോകാൻ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ടീച്ചർ എന്നെ വിളിച്ചു സംസാരിച്ചു. ഞാൻ ഗ്രൂപ്പിൽ ചെല്ലാൻ തുടങ്ങി. ഇപ്പോൾ ഞാൻ സന്തോഷത്തിലാണ് ഗ്രൂപ്പിൽ പാടാനും, എഴുതാനും, ചിത്രം വരയ്ക്കാനും ഒക്കെ കുറെ പ്രവർത്തനങ്ങൾ തരും. ആ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഞങ്ങളുടെ ലോകം വിട്ടുപോകണം. ആരെയും നശിപ്പിക്കാതെ. ജൂൺ ഒന്നിന് സ്കൂൾ തുറക്കണമെങ്കിൽ നീ പോയേ മതിയാവൂ. ഈ ലോകത്തെ രക്ഷിക്കണം കൊറോണ

എന്ന്

വേദനയോടെ

മുഹമ്മദ് റയാൻ


മുഹമ്മദ് റയാൻ
1B ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം