സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ കാക്കയുടെ പുതിയ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കയുടെ പുതിയ വീട്


ഈ നടപ്പ് തുടങ്ങിയിട്ട് ആഴ്ച രണ്ടായി,
ഇന്നെങ്കിലും ഒരു തീരുമാനം അറിഞ്ഞിട്ടു തന്നെ കാര്യം
ഇനിയും ഈ നടപ്പിന് ഫലം കണ്ടില്ലെങ്കിൽ ഇനി എന്തു ചെയ്യും
പഞ്ചായത്തിൽ നിന്നൊരു പേപ്പർ ഒപ്പിട്ടു കിട്ടിയാൽ കാര്യം നിസ്സാരം അല്ലേ,
പക്ഷേ ഒരു ഒപ്പിനെന്താ വില
എന്റെ ഒക്കെ ചെറുപ്പത്തിൽ ആർക്കും ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല
കാലം പോയ പോക്കേ.
എടോ
എന്ന വിളി കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്
എന്താ സാറേ?!
താൻ ഇതിൽ ഒരു ഒപ്പിടണം
ഇതിൽ എന്താ എഴുതിയിരിക്കുന്നത് ഒന്ന് വായിച്ചു തരാമോ?
അതേ നിങ്ങൾക്ക് കൂട് വെക്കാൻ പഞ്ചായത്തിൽ നിന്നും ലോൺ അനുവദിച്ചു കിട്ടിയിട്ടുണ്ട്
ആണോ വളരെ സന്തോഷം ആട്ടെ,
ഏതു മരത്തിലാണ് സാറേ പ്ലാവിലയിലോ ആഞ്ഞിലിയിലോ?
ഹും! തന്റെ ഒരു പ്ലാവും ആഞ്ഞിലിയും താൻ എന്താടോ പറയുന്നത്
ഈ പഞ്ചായത്തിന്റെ പുറകു വശത്തായി കാടും മരങ്ങളും വെട്ടി തെളിച്ച മൈതാനത്തിൽ
പുതിയ 20 നില കെട്ടിടത്തിൽ ആണ് താൻ കൂട് വെക്കേണ്ടത്
അങ്ങനെ സമ്മതം അല്ലെങ്കിൽ തനിക്ക് ചുള്ളി കമ്പും നാരും കിട്ടില്ല.
ആവശ്യമുണ്ടെങ്കിൽ ഇതിൽ ഒരു ഒപ്പിട്ട് താ,
കാക്ക ചേട്ടൻ മടിച്ചുനിൽക്കാതെ പേപ്പറിൽ ഒപ്പിട്ടു ഒരു നന്ദിയും പറഞ്ഞു
കാക്ക ചേട്ടൻ അവിടെ നിന്ന് പോയി
പിന്നീട് കാക്ക ചേട്ടൻ തന്റെ വീട് വെച്ചു അവിടെ സന്തോഷമായി ജീവിച്ചു


ഫാത്തിമ. എസ്
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ