സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ സ്വർണ്ണ നാണയം

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശിയുടെ സ്വർണ്ണ നാണയം

ഒരിടത്ത് ഒരിടത്ത് ഒരു മുത്തശ്ശിയും രണ്ട് മക്കളും താമസിച്ചിരുന്നു.
മുത്തശ്ശി തന്റെ രണ്ട് മക്കളെയും പഠിപ്പിച്ച് വലിയ നിലയിൽ എത്തിച്ചു.
എന്നാൽ ആ രണ്ട് മക്കളും തന്റെ വിവാഹ ശേഷം അമ്മയെ തനിച്ചാക്കി വിദേശത്തേയ്ക്ക് പോയി.
മുത്തശ്ശിയ്ക്കത് താങ്ങാനായില്ല.
മുത്തശ്ശി ഒറ്റയ്ക്ക് ആ വീട്ടിൽ മക്കളുടെ ഓർമ്മകളുമായി താമസിച്ചു.
ഒരു ദിവസം മക്കളെയും പേരകുട്ടികളേയും കാണാൻ മുത്തശ്ശി ഒരു പെട്ടിയുമായി മരുമക്കളുടെ വീട്ടിലേയ്ക്ക് യാത്രയായി
മുത്തശ്ശിയെ കണ്ട് രണ്ട് പേരകുട്ടികളും മുത്തശ്ശിയുടെ അടുത്തേയ്ക്ക് പോയി.
എന്നാൽ അത്യാഗ്രഹിയും അസൂയാക്കളുമായ രണ്ട് മരുമക്കളും തന്റെ ഭർത്താക്കന്മാരോട്
അമ്മയെ ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്?
ഉടനെ തിരിച്ച് പോവാൻ പറയണമെന്നെല്ലാം പറഞ്ഞു.
അങ്ങനെ മുത്തശ്ശിയുടെ മക്കൾ മുത്തശ്ശിയോട്
എന്താ പ്രതീക്ഷിക്കാതെ വന്നേ അമ്മേ? എന്ന് ചോദിച്ചു.
അപ്പോൾ മുത്തശ്ശി പറഞ്ഞു.
എന്റെ മക്കളുടെയും പേരകുട്ടികളുടെയും കൂടെ കുറച്ച് ദിവസം താമസിക്കാനാണ് ഈ അമ്മ വന്നത്."
അപ്പോൾ രണ്ട് മരുമക്കളിൽ ഒരാൾ ഉടനെ "ഞങ്ങൾ 4 ദിവസം കഴിഞ്ഞാൽ അമേരിക്കയിലേയ്ക്ക് പോവുകയാണ്" എന്ന് പറഞ്ഞു.
അപ്പോൾ മുത്തശ്ശി" കുഴപ്പമില്ലാ; ഈ നാലു ദിവസമെങ്കിലും എന്റെ മക്കളുടെ കൂടെ താമസിക്കാമല്ലോ എന്ന് അവരോട് പറഞ്ഞു.
എന്നാൽ മക്കൾക്കും മരുമക്കൾക്കും അമ്മ ഇവിടെ നിൽക്കുന്നതിൽ തീരെ ഇഷ്ടമില്ലായിരുന്നു.
പേരകുട്ടികളുമായി മുത്തശ്ശി കളിക്കുകയും സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു.
അപ്പോൾ പേരകുട്ടികളിൽ മൂത്തയാളായ അമ്മു മുത്തശ്ശിയോട് കഥ പറഞ്ഞു തരാൻ ആവശ്യപ്പെട്ടു.
കഥയ്ക്കിടയിൽ മുത്തശ്ശി ഒരു ചോദ്യം ചോദിച്ചു.
ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞ അമ്മുവിന് മുത്തശ്ശി ഒരു സ്വർണ്ണ നാണയം നൽകി.
അമ്മുവിന് സന്തോഷമായി.
ഈ കാര്യം തന്റെ അമ്മയോട് പറയാമെന്ന് കരുതി അമ്മു അമ്മയുടെ അടുക്കൽ ചെന്നു.
ഇത് കേട്ട അമ്മയ്ക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
പേരകുട്ടികളിൽ ഇളയ ആളായ അപ്പു തന്റെ അമ്മയോടും അമ്മുവിന് സ്വർണ്ണ നാണയം കിട്ടിയ കാര്യം അറിയിച്ചു.
ഇത് കേട്ട അപ്പുവിന്റെ അമ്മ മുത്തശ്ശിയുടെ അടുക്കൽ ചെന്ന്
തന്റെ "മകന് അമ്മ സ്വർണ്ണ നാണയം കൊടുത്തില്ലല്ലോ?" എന്ന നിരാശ പറഞ്ഞു.
ഇത് കേട്ട മുത്തശ്ശി തന്റെ പെട്ടിയിൽ നിന്നും അപ്പുവിനും ഒരു സ്വർണ്ണ നാണയം കൊടുത്തു.
ഈ വിവരം മരുമക്കൾ തന്റെ ഭർത്താക്കന്മാരോട് പറഞ്ഞു.
വിവരമറിഞ്ഞ മക്കൾ മുത്തശ്ശിയോട്" പേരകുട്ടികൾക്ക് മാത്രമേയൊള്ളൂ സ്വർണ്ണ നാണയം ? ഞങ്ങൾക്കില്ലേ?"
അതിനെന്താ നിങ്ങൾക്കും തരാം സ്വർണ്ണനാണെയങ്ങൾ "
ഈ പെട്ടി മുഴുവൻ താൻ ഇത്രയും ദിവസം പണി ചെയ്ത് സമ്പാദിച്ച സ്വർണ്ണ നാണയങ്ങളും വിലപിടിപ്പുള്ള ആധാരങ്ങളുമാണ് ഉള്ളത്
എന്ന് മുത്തശ്ശി അവരോട് പറഞ്ഞു".
ഇത് കേട്ട മക്കൾക്കും മരുമക്കൾക്കും മുത്തശ്ശിയുടെ പെട്ടിയിലായി കണ്ണ് .
അങ്ങനെ മുത്തശ്ശിയുടെ ഏതാവശ്യങ്ങൾക്കും താൻ തന്റെ പെട്ടി കുലുക്കുമായിരുന്നു.
ഈ ശബ്ദം കേട്ട് മരുമക്കൾ രണ്ട് പേരും അമ്മയെ പരിചരിക്കാൻ മത്സരിച്ച് എത്തുമായിരുന്നു.
അങ്ങനെ മക്കൾ അമേരിക്കയിലേയ്ക്ക് പോവുന്ന ദിവസമെത്തി.
മുത്തശ്ശി അവരോട് പറഞ്ഞു." നിങ്ങൾ ഇന്നല്ലെ അമേരിക്കയിലേയ്ക്ക് പോവുന്നത്.
ഞാൻ ഇന്ന് തിരിച്ച് മടങ്ങുകയാണ്."
അപ്പോൾ മരുമക്കൾ പറഞ്ഞു. "അമേരിക്കയിലേയ്ക്ക് പോവാനുള്ള ടിക്കറ്റ് കാൻസൽ ആയി പോയി അമ്മേ
ഇനി എത്ര നാൾ വേണമെങ്കിലും ഞങ്ങളുടെ കൂടെ കഴിയാമെന്നും മക്കൾ മുത്തശ്ശിയോട് പറഞ്ഞു."
ഇത് കേട്ട മുത്തശ്ശിയ്ക്ക് വളരെയധികം സന്തോഷമായി.
ഈ സന്തോഷം അധിക നാൾ മുത്തശ്ശിയ്ക്ക് അനുഭവിയ്ക്കാൻ കഴിഞ്ഞില്ല.
മുത്തശ്ശി പെട്ടെന്ന് കണ്ണടച്ചു.
മുത്തശ്ശിയുടെ വേർപാടിൽ പേരകുട്ടികളിൽ സങ്കടമുണ്ടാക്കിയെങ്കിലും മക്കൾക്കോ മരുമക്കൾക്കോ ഇതിൽ സങ്കടമുണ്ടായില്ല.
അപ്പോഴും അവരുടെ കണ്ണ് മുത്തശ്ശിയുടെ സ്വർണ്ണപ്പെട്ടിയിലായിരുന്നു.
മൂത്ത മരുമകൾ ആ പെട്ടി കുലുക്കി.
അതിൽ നിന്നും കേട്ട ശബ്ദം മക്കളിലും മരുമക്കളിലും സന്തോഷം ഉളവാക്കി.
ഉടൻ തന്നെ ആ പെട്ടി തുറന്നു .
മക്കളും മരുമക്കളും ഞെട്ടി.
അതിൽ മുഴുവനും പഴയ പാത്രവും ഇരുമ്പ് കഷ്ണങ്ങളുമായിരുന്നു.
നിരാശരായ അവർക്ക് കാര്യം മനസ്സിലായി. അങ്ങനെ മരുമക്കൾ ഭർത്താക്കന്മാരോട്
"നിങ്ങളുടെ അമ്മ ഇത്ര നാളും കള്ളം പറഞ്ഞ് നമ്മളെയെല്ലാവരെയും പറ്റിക്കുകയായിരുന്നു എന്ന് പറഞ്ഞു."
ഇത് കേട്ട പേരമക്കൾ അമ്മയോടും അച്ഛനോടും പറഞ്ഞു."
നിങ്ങൾക്കാർക്കും മുത്തശ്ശി ഇവിടെ താമസിക്കുന്നത് ഇഷ്ടമില്ലായിരുന്നല്ലോ ?
മുത്തശ്ശിയുടെ പെട്ടിയിൽ സ്വർണനാണയം ഉണ്ടെന്ന് പറഞ്ഞല്ലേ മുത്തശ്ശിയെ പരിപാലിച്ചത് ?
ഇങ്ങനെയുള്ള അച്ഛനോടും അമ്മയോടും മുത്തശ്ശി പിന്നെ എങ്ങനെ പെരുമാറണം?"
കുട്ടികളുടെ ചോദ്യം കേട്ട അമ്മയ്ക്കും അച്ഛനും തങ്ങൾ ചെയ്ത തെറ്റ് ബോധ്യപ്പെടുകയും
അതിന്റെ പേരിൽ പശ്ചാത്തപിക്കുകയും
മുത്തശ്ശിയോട് ക്ഷമ ചോദിക്കുകയും
മുത്തശ്ശിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
         

നിഷാന പി എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ