സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

അപ്പു ഒരു വികൃതിക്കുട്ടിയായിരുന്നു. അവൻ അമ്മ പറഞ്ഞാൽ അനുസരിക്കില്ലായിരുന്നു. അപ്പു ക ളി കഴിഞ്ഞ് വരുമ്പോൾ കൈ കഴുകാതെയെ ഭക്ഷണം കഴിക്കാറുള്ളൂ. കുളിക്കാതെ കിടന്നുറങ്ങുമായിരുന്നു. നഖങ്ങൾ വെട്ടാൻ മടിയായിരുന്നു.അങ്ങനെ ഒരു ദിവസം അപ്പുവിന് പനിയും വയറിളക്കവും വന്നു. ആശുപത്രിയിൽ കൊണ്ടുപോയി. കുറേ ദിവസം കിടക്കേണ്ടി വന്നു. സൂചി വെക്കുന്ന വേദന അപ്പുവിന് സഹിക്കാനായില്ല. അവൻ ഉറക്കെ കരഞ്ഞു. അപ്പുവിനോട് ഡോക്ടർ ശുചിത്വത്തെപ്പറ്റി കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അത് അനുസരിച്ച് ജീവിച്ച അപ്പുവിന് പിന്നെ അസുഖങ്ങൾ വന്നില്ല.അപ്പുവിന് സന്തോഷമായി.കൂട്ടുകാരെ, കുട്ടികളായ നാമെല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം.

ശിവ തീർത്ഥ് ബാബു
1 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ