സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരായ നമ്മുടെ കടമയാണ്. പണ്ടത്തെ മനുഷ്യർ നല്ല മനസ്സോടെയാണ് ഭൂമിയിൽ സ്നേഹിച്ചിരുന്നത്. പക്ഷേ ഇപ്പോഴത്തെ മനുഷ്യൻ ഭൂമിയെ ഒട്ടും സ്നേഹിക്കുന്നില്ല, പകരം ദ്രോഹിക്കുകയാണ് ചെയ്യുന്നത്. മരങ്ങൾ മുറിച്ചു പുഴയും കടങ്ങളും വറ്റിച്ചു നിരത്തിയും ഒക്കെ ഭൂമിയെ നശിപ്പിക്കുന്നു. പക്ഷേ പണ്ടത്തെ മനുഷ്യൻ ഭൂമിയെ ദ്രോഹിക്കുക അല്ല പകരം സ്നേഹിക്കുകയാണ് ചെയ്തിരുന്നത്. നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നമ്മളെല്ലാവരും വീണ്ടെടുക്കാൻ ഒത്തുചേരണം ഇല്ലെങ്കിൽ നമ്മുടെ പരിസ്ഥിതി നശിച്ചുപോകും. ഭൂമിയെ ഇനിമുതൽ നമ്മൾ എല്ലാവരും സ്നേഹിക്കണം അതാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം പരിസ്ഥിതി നാശം മൂലമാണ് പല പല മാരക രോഗങ്ങൾ നമ്മുടെ ഇടയിൽ വന്നു ചേരുന്നത് വളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം മൂലം ക്യാൻസർ പോലുള്ള മഹാരോഗങ്ങൾ നമ്മുടെ ഇടയിൽ കണ്ടുവരുന്നത് പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യരുടെയും ജീവജാലങ്ങളുടെ നാശത്തിൽ തന്നെ കാരണമാകും നേരിട്ടുകൊണ്ടിരിക്കുന്ന മഹാമായ കൊറോണ പോലും പരിസ്ഥിതി സംരക്ഷിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വഴി ഒരു പരിധി വരെ തടയാൻ സഹായിക്കും പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നത് മൂലം പരിസ്ഥിതിക്ക് വളരെ ദോഷമാണ്. കീടനാശിനികളുടെ അമിത ഉപയോഗം മൂലമാണ് കർഷകൻറെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന മണ്ണിര പോലും നശിച്ചു പോകുന്നത്.. ഇന്ന് മനുഷ്യൻ പണത്തിനുവേണ്ടി മരങ്ങൾ മുറിച്ചു മാറ്റുന്നു. നമ്മുടെ പൂർവികർ വെച്ച മരങ്ങൾ നശിപ്പിക്കുക എന്നല്ലാതെ ഒരു മരങ്ങൾ പോലും വെച്ചുപിടിപ്പിക്കാൻ ഇന്നത്തെ തലമുറയ്ക്ക് സമയമില്ല ഇതിനെപ്പറ്റി എല്ലാം ശരിയായ രീതിയിൽ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്നുള്ളത് വിദ്യാർത്ഥികളായ നാം ഓരോരുത്തരുടെയും കടമയാണ് .
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം