സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതി നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നശീകരണം

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത് പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ - വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മുടെ മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം.

എന്നാൽ ഇവയൊന്നും അല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണ ബുദ്ധി ഉൾക്കാമ്പുള്ള ചിന്തകൾ നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെതുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രേസരണത്തിൽ നിന്നു മാത്രമേ അതിനെ നമുക്ക് കണ്ടെത്താനാകൂ. എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളോക്കെ സംഭവിക്കാതിരിക്കുള്ളൂ. മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു അവൻറെ ജീവിതം ലക്ഷ്യമെന്ത് ഇതിനെക്കുറിച്ച് യഥാർത്ഥ ബോധത്തോടുകൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല.ദിശാ ബോധം നഷ്ടപ്പെട്ടു ആത്മീയസുഖങ്ങളേക്കാൾ വലുതാണ് ഇന്ദ്രിയ സുഖങ്ങൾ എന്നു ധരിച്ചവരായി അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തി നിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷ ഭൂമിയിലാണ്.

വ്യക്തിതലത്തിലോ സംഘടനാതലത്തിലോ അല്ലെങ്കിൽ ഗവൺമെൻറ് തലത്തിലോ പരിസ്ഥിതിസംരക്ഷണ പ്രവർത്തികൾ ചെയ്തുവരുന്നു. സമ്മർദംമൂലം അമിത വിഭവ ഉപയോഗം ജനസംഖ്യ, ശാസ്ത്ര സാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദ്ദംങ്ങൾ അതിന്റെ ക്ഷയത്തിനും. ചിലപ്പോൾ എന്നെന്നേക്കുമായുള്ള അധ:പതനത്തിനും കാരണമാകുന്നു. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് ഗവൺമെന്റുകൾ പരിസ്ഥിതി ശോഷണത്തിന് കാരണമാകുന്ന പ്രവർത്തികളിൽ നിയന്ത്രണമേർപ്പെടുത്തി വരുന്നു. 1960 മുതൽ വിവിധ പരിസ്ഥിതി സംഘടനകൾ നടത്തിവരുന്ന പദ്ധതികൾ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്.

അത‍ുൽ സജ‍ു
8 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം