സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത
ചൈനയെന്ന നാട്ടിൽ നിന്നുയർന്നുവന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തു കൊണ്ടു നീങ്ങവേ
നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും
ഒന്നുചേർന്നു തീർത്തിടുന്ന കരുണയും കരുതലും
ജാഗ്രത ......ജാഗ്രത....... ജാഗ്രത
മൂർച്ചയേറും ആയുധങ്ങൾ അല്ല ജീവനാശ്രയം
ഒന്നുചേർന്ന മാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടഞ്ഞ കൂട്ടരോ കരുതണം ജയത്തിനായി
നാട്ടിലാകെ ഭീതിയായി പടർന്നതാം വസൂരിയെ
കുത്തിവെപ്പിലൂടെ തീർത്തു കേരളം ചരിത്രമായ്
സ്വന്തം ജീവിതം ബലി കൊടുത്തു കോടി മനുഷ്യർ
പുതുതലമുറയ്ക്കുവേണ്ടി നേടിയ വിമോചനം
രോഗവാഹിയായവൻറെ സ്നേഹമുള്ള സ്പർശനം
ജീവനാശത്തിനെന്ന് നമ്മളെങ്ങാം കരുതിയോ
സ്നേഹസൗഹൃദത്തിനാലായ് പെരുമയുള്ളോരിറ്റലി
കണ്ണുനീരിൽ വീണിടിഞ്ഞ് കാഴ്ച നിങ്ങൾ കണ്ടുവോ
ജാഗ്രത ......ജാഗ്രത.... ജാഗ്രത
പോകണം നമുക്ക് ഏറെ ദൂരമുണ്ടോർക്കണം
ദിശമറന്നു പോകിടാതെ മിഴി ഉയർത്തി നോക്കണം
നോവ് നേരിടാൻ കരുത്തു നേടണം നിരാശയിൽ
കൊറോണയെന്ന ഭീതിയെ തുരത്തുവാൻ പഠിക്കണം
നാളെയെന്നതല്ല നമ്മളിന്നു തന്നെ ഉണരണം
നാൾവഴിയിൽ വൃത്തി ശുദ്ധി നമ്മളെ നയിക്കണം
കരുതൽ എന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
കേരളമാം കൊച്ചു സ്വർഗ്ഗം അന്നും ഇന്നും എന്നും ഇങ്ങനെ.
ഷഹബാസ് ടി
7A സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത