സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അമ്മുവിന്റെ സ്വപ്നം
അമ്മുവിന്റെ സ്വപ്നം
അമ്മു മിടുക്കികുട്ടിയായിരുന്നു. ആടാനും പാടാനും എല്ലാം അവൾക്ക് വളരെ ഇഷ്ടമായിരുന്നു. അവളെ ക്ലാസ്സിൽ എല്ലാവർക്കും ഇഷ്ടമാണ്. സ്കൂൾ വാർഷികത്തിന് വേണ്ടി അവൾ ഡാൻസും പാട്ടുമോക്കെ പഠിച്ചു. അപ്പോഴാണ് കൊറോണ എന്ന മഹാമാരി അവതരിച്ചത്. അതോടുകൂടി പരീക്ഷയും കൂടി നടത്താതെ സ്കൂളുകളൊക്കെ അടച്ചു. വീടിനുള്ളിൽ തന്നെ എല്ലാവരും ജോലിക്കും മറ്റും പോകാതെ ഇരിക്കുവാൻ തുടങ്ങി. എവിടെയും പോകാൻ കഴിയാതെ അമ്മുവും അവളുടെ കുഞ്ഞനുജനും കൂടി വീടിനുള്ളിൽ കളിച്ചു. കുറച്ചു ദിവസം അങ്ങനെ കഴിഞ്ഞു. വീട്ടിലെ കാര്യങ്ങളെല്ലാം അമ്മുവിന് മനസ്സിലായി. കഷ്ട്ടപാടുകളെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും ഒക്കെ മനസ്സിലായി. ജോലിക്ക് പോകുമ്പോൾ അച്ഛൻ അവൾക്ക് പറയുന്നതൊക്കെ കൊണ്ടു കൊടുക്കുമായിരുന്നു. ഇപ്പോൾ ജോലിയൊന്നും ഇല്ലാതെ വീട്ടിൽ വെറുതെയിരിക്കുമ്പോൾ അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും നടത്തിത്തരുവാൻ ആവുന്നില്ലല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടമായി. അപ്പോൾ അമ്മൂമ്മ എപ്പോഴും പറയുന്ന കാര്യം അവൾക്ക് ഓർമ വന്നു. "ഇപ്പോഴത്തെ കുട്ടികൾക്ക് ദാരിദ്ര്യവും കഷ്ട്ടപ്പാടും ഒന്നും അറിയില്ല" ദാരിദ്ര്യവും കഷ്ട്ടപ്പാടും ഒക്കെ അറിയാൻ വേണ്ടിയാവും ദൈവം കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തേക്ക് പറഞ്ഞയച്ചത്. സങ്കടത്തോടെ അവൾ ദൈവത്തോട് പറഞ്ഞു. ദൈവമേ കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തു നിന്നും എത്രയും വേഗം ഇല്ലാതാക്കണമേ എന്ന്. ഇതൊക്കെ ഓർത്തു കിടന്ന് അവൾ എപ്പോഴോ ഉറങ്ങിപ്പോയി. പഴയതു പോലെ അച്ഛന്റെയും അമ്മയുടേയും കൂടെ യാത്രപോകുന്നതും കൂട്ടുകാരുമൊപ്പം പാറി പറന്നു നടക്കുന്നതും കണ്ട് സന്തോഷിച്ചുകൊണ്ട് അവൾ ഞെട്ടിയുണർന്നപ്പോൾ നേരം പുലർന്നിരുന്നു. ഇനി അങ്ങോട്ടുള്ള ജീവിതം ഇങ്ങനെ തന്നെ ആകട്ടെ എന്നവൾ ആഗ്രഹിച്ചു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ