സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ആണല്ലോ ഒരു വ്യക്തിയുടെ അടിസ്ഥാന ഘടകം. ശുചിത്വമില്ലാത്ത ഒരു ലോകം ഒന്നാലോചിച്ചു നോക്കു. എവിടെയും ചപ്പുചവറുകൾ മാലിന്യ ക്കൂമ്പാരങ്ങൾ....... നമ്മുടെ നാട്ടിൽ കാണുന്ന പല രോഗങ്ങളുടെയും ഉത്ഭവം തന്നെ ശുചിത്വമില്ലായ്‌മയിൽ നിന്നാണ് പണ്ടുതൊട്ടേ നമ്മുടെ കാരണവന്മാർ ചെയ്തുവന്നിരുന്ന ഒരു ശീലമാണ് നമുക്ക് തിരിച്ചു കിട്ടിയത്. കാരണം, അവർ എവിടേക്കുപോയാലും കയ്യും കാലും മുഖവും കഴുകിയല്ലാതെ വീട്ടിനകത്തു കയറില്ലായിരുന്നു. പുതിയ തലമുറ വന്നതോടെ ആ നല്ല ശീലമെല്ലാം മണ്ണിനടിയിലായി. എന്നാൽ " കോവിഡ് 19 " എന്ന മഹാമാരിയിലൂടെ പുതുതലമുറയുടെ മനസിലേക്ക് പഴമ ഓടിയെത്തുന്നു. പഴയ നല്ല ശീലങ്ങളെല്ലാം വീണ്ടെടുക്കാൻ മനുഷ്യന് ഇന്ന് സാധിക്കുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം |