സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും ശുചിത്വവും

ശരിയായ ആരോഗ്യ പരിപാലനത്തിന് ഏറ്റവും പ്രധാനമാണ് ശരിയായ വ്യക്തി ശുചിത്വ ശീലങ്ങൾ.ശരിയായ ശാരീരിക ശുചിത്വം ഉറപ്പാക്കാൻ നല്ല വ്യക്തി ശുചിത്വം പാലിക്കണം. അസുഖങ്ങളിൽ നിന്ന് രക്ഷനേടാനുളള ഒരു പ്രധാന മാർഗ്ഗമാണ് വ്യക്തി ശുചിത്വം.

  • ദിവസവും രണ്ട് നേരം കുളിക്കുക
  • രാവിലെയും രാത്രിയും ദന്ത ശുചീകരണം നടത്തുക
  • ഭക്ഷണത്തിന് മുൻപ് കൈകൾ സോപ്പിട്ട് കഴുകുക.
  • പഴകിയ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക.
  • വസ്ത്രങ്ങൾ പ്രത്യേകിച്ച് അടി വസ്ത്രങ്ങൾ ദിവസവും മാറുക. വെയിലത്തിട്ടുണക്കിയ അടി വസ്ത്രങ്ങൾ പൂപ്പൽ ബാധ ഉണ്ടാകാതിരിക്കാൻ നല്ലതാണ്.
നമ്മുടെ ശരീരവും മനസ്സും ഒരുപോലെ ആരോഗ്യത്തോടെ ഇരിക്കണം. നമുക്ക് രോഗം വരുമ്പോൾ ആശുപത്രികളും ഡോക്ടർമാരും ആവശ്യമാണ്. എന്നാൽ അതിലും വലിയ ആവശ്യം നമ്മുടെ ശരീരത്തെ വേണ്ട വിധം സംരക്ഷിക്കുക.
ആരോഗ്യം സമ്പത്ത്
ആരോഗ്യം നമ്മളെ കൂടുതൽ കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ സഹായിക്കുന്നു. എന്നാൽ അനാരോഗ്യമോ നമുക്ക് നഷ്ടങ്ങൾ വരുത്തി വെയ്ക്കും. മദ്യത്തിനും പുകയിലയ്ക്കും പണം ചിലവാക്കുന്നതും അനാരോഗ്യം ക്ഷണിച്ചു വരുത്തുന്നു. നമ്മുടെ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന ചില സവിശേഷതകൾ നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ്.
  • ശുദ്ധമായ കുടിവെളളം, ശുദ്ധവായു
  • ശരിയായ ആഹാരക്രമം
  • ആരോഗ്യകരമായ വ്യക്തിത്വശീലങ്ങൾ
  • ആരോഗ്യകരമായ ജീവിത ചുറ്റുപാടുകൾ
  • ആരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ


ശ്രേയ എസ്. ബി
4 D സ്റ്റെല്ലാ മാരീസ്.എൽ.പി.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം