സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

ഇന്ന് ലോക രാഷ്ട്രങ്ങൾ നേരിടുന്ന മഹാമാരിയാണ് കോവിഡ്-19. വികസിത രാഷ്ട്രങ്ങളിൽ പോലും പ്രകമ്പനം സൃഷ്ടിച്ച ഈ വിപത്ത് ജനങ്ങൾക്കിടയിൽ ഒരു ആശങ്കയായി ഉയരുകയാണ്. കൊറോണ വൈറസ് പരത്തുന്ന ഈ അസുഖം ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു. ഒരാളിൽ വൈറസ് പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുശേഷമേ രോഗലക്ഷണങ്ങൾ പ്രകടമാകുകയുള്ളൂ.എന്നാൽ ഇതിനോടകം തന്നെ രോഗിയുമായി സമ്പർക്കം പുലർത്തുന്നവരിലേക്ക് രോഗം പടർന്നു കഴിഞ്ഞിരിക്കും.

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് ലോക സാമ്പത്തിക രാഷ്ട്രങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ, ന്യൂയോർക്ക് എന്നിവയുടെ പ്രതിഛായ തകർത്തു. പ്രത്യക്ഷത്തിൽ ഭയപ്പെടേണ്ട ഒരു രോഗമല്ല കോവിഡ്-19 എന്നിരുന്നാലും രോഗിയുടെ സ്പർശനത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും രോഗം പകരുന്നതിനാൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും വയസ്സായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ഇത് ജീവനെടുക്കാൻ കാരണമായേക്കാം.

നിലവിൽ പ്രതിരോധ മരുന്നുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതൽ എടുക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കാം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മറയ്ക്കുന്നതും, രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കുന്നതുമൊക്കെ സമൂഹ വ്യാപനം തടയാൻ ഉപകരിക്കുന്നു.

ഈ പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് നമ്മുടെ കേരള സർക്കാരും, ആരോഗ്യ പ്രവർത്തകരും സന്നദ്ധസേനകളുമെല്ലാം. രാപ്പകൽ ഇടതടവില്ലാതെ കഠിന പ്രയത്നം ചെയ്ത് ജനങ്ങളെ ബോധവത്കരിക്കുകയും, അവർക്ക് വേണ്ട അവശ്യവസ്തുക്കളും, സേവനങ്ങളും ലഭ്യമാക്കി സമൂഹ വ്യാപനം തടയാൻ കഷ്ടപ്പെടുകയാണ്.ഇതിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എന്നുള്ള ചങ്ങല തകർക്കുകയും ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

മാളവിക എസ്.കെ
4 B സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം